CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 16 Seconds Ago
Breaking Now

ആര്യയുമായുള്ള പ്രണയ വാര്‍ത്ത സത്യം ; വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി സയേഷ

നടന്‍ ആര്യയുമായുള്ള വിവാഹ വാര്‍ത്ത പുറത്ത് വിട്ട് നടി സയേഷ. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ട്വിറ്ററില്‍ കുറിച്ചിരിക്കുകായാണ് താരം. ഹൈദരാബാദില്‍ വെച്ചാകും വിവാഹം നടക്കുന്നത്. 

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയോടൊപ്പം സയേഷ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

ഒരു തമിഴ് ചാനല്‍ 'എങ്ക വീട്ട് മാപ്പിളൈ' എന്ന പേരില്‍ ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തിയത് ഏറെ വിവാദമായിരുന്നു. 16 മത്സരാര്‍ഥികള്‍ പങ്കെടുത്ത ഷോയുടെ അവസാനം ആരെയും വിവാഹം ചെയ്യുന്നില്ലെന്ന് ആര്യ പ്രഖ്യാപിച്ചതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നതോടെ കാര്യങ്ങള്‍ വേറൊരു തലത്തിലേക്ക് പോകുകയായിരുന്നു. 

വിവാദമൊക്കെ കെട്ടടങ്ങിയശേഷമാണ് സയേഷയുമായുള്ള ആര്യയുടെ പ്രണയം പുറംലോകമറിഞ്ഞത്. ഇരുവരുടേയും പിറകെയായിരുന്നു പിന്നെ ഗോസിപ്പുകാര്‍. സെറ്റിലുള്ള ഇരുവരുടേയും പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.