CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 38 Seconds Ago
Breaking Now

സഹായം ചോദിച്ചെത്തുന്ന സ്ത്രീകളെ ലൈംഗികതയ്ക്ക് ഉപയോഗപ്പെടുത്തി മുന്‍ ലേബര്‍ എംപി; 61-കാരനെതിരെ ആരോപണങ്ങളുമായി സ്ത്രീകള്‍; എംപിയുടെ പീഡനം വിഷാദത്തിലേക്ക് തള്ളിവിട്ട കഥ ലോകത്തിന് മുന്നില്‍ വിവരിച്ച് താഹിറ സമാന്‍

താന്‍ ഒരിക്കലും സ്ത്രീകളോട് ഈ വിധം പെരുമാറിയിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം

അധികാര പദവിയിലുള്ളവര്‍ ആ പദവിക്ക് അനുയോജ്യരല്ലെങ്കില്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. അഴിമതി മാത്രം ലക്ഷ്യമാക്കി അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നവരും, അവശരും ആവശ്യക്കാരുമായ ജനങ്ങളെ പിഴിയാനും ചൂഷണം ചെയ്യാനും ഉറപ്പിച്ച് ഇറങ്ങിനടക്കുന്ന നിരവധി ആളുകളും സമൂഹത്തിലുണ്ട്. മുന്‍ ലേബര്‍ എംപി ലോര്‍ഡ് നാസിര്‍ അഹമ്മദിന് എതിരെയാണ് ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. പദവി ദുരുപയോഗം ചെയ്ത് സഹായം ചോദിച്ചെത്തുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് ലൈംഗികബന്ധത്തിന് ഉപയോഗിച്ചെന്നാണ് പരാതി. 

ബിബിസി ന്യൂസ് നൈറ്റിലാണ് 43-കാരി താഹിറ സമാന്‍ തനിക്ക് നേരിട്ട അവസ്ഥ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റൊരു സ്ത്രീയും ലേബര്‍ നേതാവിനെതിരെ സമാനമായ ആരോപണം പുറത്തുവിട്ടിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടത്തില്‍ പെടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത കേസില്‍ ഈ 61-കാരന്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആരോപണങ്ങളെല്ലാം നാസിര്‍ അഹമ്മദ് നിഷേധിക്കുന്നുണ്ട്. 2017-ല്‍ ഒരു സുഹൃത്ത് വഴിയാണ് പിയറിനെ സമീപിച്ചതെന്ന് താഹിറ വെളിപ്പെടുത്തി. 

ഒരു മുസ്ലീം ഫെയ്ത്ത് ഹീലര്‍ സ്ത്രീകള്‍ക്ക് അപകടകാരിയാണെന്ന പരാതിയാണ് ഇവര്‍ ലോര്‍ഡ് അഹമ്മദ് മുന്‍പാകെ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്കിന് കത്തയച്ചെന്നാണ് പിയര്‍ താഹിറയോട് പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ അവിടെയും നിന്നില്ല. ബന്ധം വളര്‍ന്ന് പലവട്ടം ലൈംഗിക ബന്ധത്തിലേക്കും എത്തിച്ചേര്‍ന്നെന്ന് താഹിറ വ്യക്തമാക്കി. സമ്മതത്തോടെയാണ് ഇത് സംഭവിച്ചതെങ്കിലും സഹായത്തിനായി എത്തിയ തന്റെ അവസ്ഥ പ്രയോജനപ്പെടുത്തി അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ചെയ്തതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

തന്റെ ഭാര്യയെ വിട്ടുവരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മാസം കൊണ്ട് ബന്ധം അവസാനിച്ചെന്നും താഹിറ പറഞ്ഞു. അഹമ്മദിന് പ്രണയമാണെന്ന് ധരിച്ചതാണ് തന്റെ മണ്ടത്തരമെന്ന് ഇവര്‍ സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലോര്‍ഡ്‌സ് കമ്മീഷണര്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ താഹിറ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്ററി ജോലിയുമായി ബന്ധപ്പെട്ട് അല്ലാത്തതിനാല്‍ ഇതില്‍ അന്വേഷണം നടന്നില്ല.

മറ്റൊരു സ്ത്രീയോടും തന്റെ വീട്ടില്‍ രാത്രി തങ്ങാന്‍ അഹമ്മദ് ആവശ്യപ്പെട്ടെങ്കിലും ഉദ്ദേശം മനസ്സിലാക്കി താന്‍ ഒഴിഞ്ഞതായി അജ്ഞാതയായ സ്ത്രീ ന്യൂസ് നൈറ്റില്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ഒരിക്കലും സ്ത്രീകളോട് ഈ വിധം പെരുമാറിയിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം. ആന്റി സെമിറ്റിക് വാദങ്ങളെത്തുടര്‍ന്ന് 2013-ല്‍ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത അഹമ്മദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.