CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 47 Seconds Ago
Breaking Now

ഈ വീഡിയോ പുറത്തുവരുമ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലായിരിക്കും ; ഭീകരാക്രമണം നടത്തിയ അദില്‍ അഹമ്മദ് ധര്‍ നടത്തിയത് ക്രൂര പ്രതികാരം

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്.

രാജ്യത്തെ നടുക്കി ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന.  ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ്  ഭീകരാക്രമണമെന്നാണ്  റിപ്പോര്‍ട്ട്.  പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡ് അംഗമാണ് അദില്‍ .

അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദില്‍ അഹമ്മദ് ധര്‍ ആക്രമണത്തിന് തയ്യാറെടുത്തത്. ജയ്‌ഷെ മുഹമ്മദിന്റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാന്‍ ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.  ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ജെയ്‌ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും  ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്. 

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച്  78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് സ്‌കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്‌ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് നിഗമനം. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന രീതിയിലുള്ള ചാവേര്‍ ആക്രമണമാണ് പുല്‍വാമയിലുണ്ടായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.