CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 49 Seconds Ago
Breaking Now

മോഹന്‍ലാല്‍ എന്ത് ചെയ്യുമെന്ന് നോക്കട്ടെ ; മാനനഷ്ടക്കേസില്‍ ഖാദി ബോര്‍ഡ്

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മാനനഷ്ടത്തിന് 50 കോടി രൂപ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡിന്റെ തീരുമാനം. മോഹന്‍ലാല്‍ എന്തു നിയമ നടപടി സ്വീകരിക്കുമെന്ന് നോക്കിയ ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ഖാദി ബോര്‍ഡ് പ്രതികരിച്ചു.

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനായി ഖാദിയുമായി ബന്ധമില്ലെന്നും ഖാദി ബോര്‍ഡിന് ഇതുമൂലം നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണ് പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇതിന് മറുപടിയായാണ് മോഹന്‍ലാലിന്റെ നോട്ടീസ്.

ഖാദി ബോര്‍ഡ് പരസ്യമായി മാപ്പു പറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നടത്തുകയോ ചെയ്തില്ലെങ്കില്‍ 50 കോടി നല്‍കണമെന്നാണ് ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.