CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 33 Seconds Ago
Breaking Now

ബന്ധം വഷളാകുമെന്ന് മുന്നറിയിപ്പ് ; തെളിവു നന്നാല്‍ നടപടിയെടുക്കാമെന്നും പാക്കിസ്ഥാന്‍

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചത് ബന്ധം വഷളാക്കുമെന്ന് പാക്കിസ്ഥാന്‍. തെളിവു കൈമാറിയാല്‍ നടപടിയെടുക്കുമെന്നും പാക് വാര്‍ത്താ വിതരണമന്ത്രി ഫവാസ് ചൗധരി പറഞ്ഞു. അതേസമയം പാക് സ്ഥാനപതി സൊഹെയ്ല്‍ മഹ്മൂദിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള യുഎന്നിലെ ഇന്ത്യയുടെ നീക്കത്തെ ചൈന പിന്തുണയ്ക്കില്ല.

അതിനിടെ കശ്മീരിലെ അവന്തിപോര കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉടന്‍ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികളും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. വീരമൃത്യുവരിച്ച ജവാന്‍മാരുടെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.




കൂടുതല്‍വാര്‍ത്തകള്‍.