CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 20 Seconds Ago
Breaking Now

മദ്യപിച്ച് ഡ്രൈവിംഗ് ഹാനികരമെന്ന് ഓസ്‌ട്രേലിയന്‍ പോലീസിന്റെ ട്വീറ്റ്; വൈറലായത് ഇന്ത്യയില്‍; കാരണം ഈ സൂപ്പര്‍സ്റ്റാര്‍

ഡെര്‍ബി പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ പരിശോധനാഫലമാണ് പങ്കുവെച്ചത്.

ഓസ്‌ട്രേലിയന്‍ പോലീസുകാര്‍ ഒരിക്കലും വിചാരിക്കാത്ത ഒരു സംഭവമാണ് ഇപ്പോള്‍ ട്വിറ്ററില്‍ നടന്നുകൊണ്ടിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ അപകടം വെളിവാക്കാന്‍ ഓസീസ് പോലീസ് പങ്കുവെച്ച ട്വീറ്റാണ് ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഇതിന് കാരണം എന്തെന്നല്ലേ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്നെ. ഇന്ത്യയും കടന്ന് അങ്ങ് ജപ്പാനില്‍ വരെ ആരാധകവൃന്ദമുള്ള തലൈവരുടെ ചിത്രമാണ് ഓസ്‌ട്രേലിയന്‍ പോലീസ് ട്വീറ്റില്‍ ഉപയോഗിച്ചത്. 

ഡെര്‍ബി പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ പരിശോധനാഫലമാണ് പങ്കുവെച്ചത്. പരിശോധന പ്രകാരം പിടിക്കപ്പെട്ട വ്യക്തിയുടെ രക്തത്തില്‍ 0.341% ആയിരുന്നു ആല്‍ക്കഹോളിന്റെ അളവ്. ബോധത്തോടെ ഇരിക്കുന്നവരുടെ ശരീരത്തില്‍ ഇത്രയും ഉയര്‍ന്ന അളവ് സാധാരണ കാണാറില്ല. 

കോമയിലും, സര്‍ജറിക്ക് ശേഷം അനസ്‌തേഷ്യയുടെ മയക്കത്തില്‍ കിടക്കുന്നവരിലുമാണ് ഈ ആല്‍ക്കഹോള്‍ അളവ് കാണപ്പെടുക. ബയോളജി വെച്ച് നോക്കിയാല്‍ ഒരിക്കലും നടക്കാത്ത സംഭവമാണിതെന്ന് ഡെര്‍ബി പോലീസ് പറയുന്നു. ഈ അത്ഭുതം പങ്കുവെയ്ക്കാനാണ് തലൈവരുടെ ചിത്രവും ഈ ട്വീറ്റിനൊപ്പം ഉപയോഗിച്ചത്. 

എന്തായാലും രജനികാന്ത് ആരാധകര്‍ സംഭവം ഏറ്റെടുത്തതോടെ ഓസ്‌ട്രേലിയക്കാരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരാണ് ഇതില്‍ അഭിമാനം പങ്കുവെയ്ക്കാന്‍ എത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.