CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 18 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളും വി. മൂന്നിന്മേൽ കുർബ്ബാനയും

ബ്രിസ്റ്റോൾ യൽദൊ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ ഇരുപതാം തീയതി ശനിയാഴ്ച . വി. മൂന്നിന്മേൽ കുർബ്ബാനയോട് കൂടി ആഘോഷിക്കുന്നു .

രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് ഇടവക വികാരി ഫാ. തോമസ്‌ പുതിയമഠത്തിൽ , ഫാ.വർഗീസ്‌ പുലയത്ത്, ഫാ.ബെന്നി തോമസ്‌ പ്ലാംപറമ്പിൽ തുടങ്ങിയർ കാർമ്മികത്വം വഹിക്കുന്ന വി. മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന , അനുഗ്രഹ പ്രഭാഷണം , സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ് .

പെരുന്നാളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ഷാജി (സെക്രട്ടറി ) - 07886360688

Addres

St . George The Great  Church

Filton , Bristol , BST OPD

 




കൂടുതല്‍വാര്‍ത്തകള്‍.