CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 37 Minutes 18 Seconds Ago
Breaking Now

എനിയ്ക്ക് എടിഎം കാര്‍ഡ് ഇല്ല ; നെറികെട്ട നുണ പ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളെന്ന് പി ജയരാജന്‍

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്ന് ജയരാജന്‍ പറയുന്നു.

എടിഎം കാര്‍ഡിന്റെ പേരില്‍ നവമാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടുത്തി കൊണ്ടുള്ള പ്രചാരണം അസത്യമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. എനിക്ക് എടിഎം കാര്‍ഡ് ഇല്ല. അതിനാല്‍ തന്നെ എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാങ്കുദ്യോഗസ്ഥനെ ഫോണില്‍ വിളിക്കേണ്ട ആവശ്യവുമില്ല. അതേ സമയം എടിഎം കാര്‍ഡുള്ളത് മോശമാണെന്ന് ഞാന്‍ കരുതുന്നുമില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി ഏത് നെറികെട്ട നുണയും പ്രചരിപ്പിക്കാനുള്ള ചില കുബുദ്ധികളാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്ന് ജയരാജന്‍ പറയുന്നു.

വലതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി അവരെ ഗൂഡാലോചനക്കാരായി ചിത്രീകരിക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്. അത് നല്ല തോതില്‍ നടക്കുന്നുണ്ട് എന്നത് സന്തോഷകരമാണെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.