CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 25 Seconds Ago
Breaking Now

ചെറിയ കഥാപാത്രവും ചെയ്യും, അതിന് കാരണം ഒരു കുറ്റബോധമെന്ന് അപര്‍ണ്ണബാല മുരളി

ചെറിയ റോളാണെങ്കിലും മനോഹരമാക്കുന്ന നടിയാണ് അപര്‍ണ. നിരവധി നായിക വേഷങ്ങളും താരത്തെ തേടിയെത്തി. എന്നാല്‍ താന്‍ എല്ലാത്തിലും തൃപ്തയാണെന്നാണ് താരം പറയുന്നത് .

'സീനിയര്‍ ആയിക്കഴിഞ്ഞാല്‍ കഥാപാത്രത്തിന്റെ മൂല്യവും നമ്മള്‍ നോക്കുമെന്നത് ശരിയാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് സിനിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും. അതിനാല്‍ തന്നെ ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് കൂടുതലുള്ളത്.' അപര്‍ണ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.