പാകിസ്താന് കര്ശനന മുന്നറിയിപ്പുമായി ഇറാന്. കഴിഞ്ഞ ദിവസം ഇറാനില്‍ 27 പേരുടെ മരണത്തിനിടക്കായ ചാവേര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പാകിസ്താന് ആണെന്ന് ഇറാന് ആരോപിച്ചു. പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ചീഫ് ജനറല്‍ മുഹമ്മദ് അലി ജാഫറി മുന്നറിയിപ്പ് നല്കി.
സൈനികരുടെ സംസ്കാര ചടങ്ങിനിടയിലാണ് ഐ.ആര്.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ബലൂച് വിഘടനവാദികളും ഇറാന് സേനയും നിരന്തരമായി ഏറ്റുമുട്ടല്‍ നടത്തുന്ന പ്രദേശത്തായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാന് നടപടിയെടുത്തില്ലെങ്കില്‍ ഇറാന് അത് നടപ്പാക്കുമെന്ന് ഐ.ആര്.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പ്രതികൂട്ടിലായതിന് പിന്നാലെയാണ് ഇറാനും പാകിസ്താനെതിരെ രംഗത്തെത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.