CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 4 Seconds Ago
Breaking Now

ഭാര്യമാര്‍ തമ്മിലടിച്ചു, ആ സഹോദരന്‍മാര്‍ രണ്ട് കുടുംബമായി, തമ്മിലടി നിര്‍ത്താന്‍ ജീവനക്കാരെ വിഭജിച്ച് നല്‍കാന്‍ ഒരുങ്ങി ഹാരി വില്യം രാജകുമാരന്മാര്‍ ; നടപടി മെഗാനെ കുറിച്ച് മോശം വാര്‍ത്ത പ്രചരിച്ചതോടെ ..ആ കുടുംബം രണ്ട് വഴിയ്ക്കായി

മെഗാനെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് വാര്‍ത്തകള്‍ കൊട്ടാരത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ജീവനക്കാരെ വിഭജിച്ച് കുടുംബത്തിലെ ഉള്‍പ്പോര് അവസാനിപ്പിക്കാന്‍ ഒരുങ്ങി വില്യം രാജകുമാരനും ഹാരി രാജകുമാരനും നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കുടുംബ വീട് തന്നെ പാതിയായി പങ്കുവച്ച് സഹോദരന്മാരും ഭാര്യമാരും തമ്മിലുള്ള പ്രശ്‌നം കുറയ്ക്കാനാണ് തീരുമാനം. രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്ന ഡബിള്‍ ആക്ട് വേണ്ടെന്ന് കൊട്ടാരത്തിലെ അണിയറക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇരുവരുടേയും കുടുംബങ്ങള്‍ വ്യത്യസ്ത റോളുകളിലേക്ക് മാറും. കമ്യൂണിക്കേഷന്‍സ് ടീമാകും പ്രധാനമായും വിഭജിക്കുക.

ഏതാനും മാസങ്ങളായി ഗര്‍ഭിണിയായ മെഗാനെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് വാര്‍ത്തകള്‍ കൊട്ടാരത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഉപദേശങ്ങള്‍ പലപ്പോഴും ബധിരമായ കാതുകളിലാണ് അവസാനിക്കുന്നതെന്ന് സഹായികള്‍ക്കും പരാതിയുണ്ട്. മെഗാനും കെയ്റ്റും തമ്മിലുള്ള ബന്ധം വഷളായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാജകീയ വിവാഹത്തിന് മുമ്പ് മെഗാന്‍ കെയ്റ്റിനെ കരയിച്ചതായും വാര്‍ത്തകള്‍ പരന്നിരുന്നു. കൊട്ടാര ജീവനക്കാരോട് അധികാര ഭാവത്തില്‍ ഇടപെടുന്ന മെഗാനെ നയിക്കാന്‍ ബുദ്ധിമുട്ടണെന്ന ചീത്തപ്പേരും കരസ്ഥമാക്കി.

ഇതെല്ലാംം സഹോദരങ്ങള്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിക്കുന്നതായാണ് വിവരം. ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കുറയുന്നതോടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ യുഎസ് പിആര്‍ വിദഗ്ധന്‍ ജാസണ്‍ ക്‌നൗഫാണ് ഇരു ദമ്പതികളുടേയും മാധ്യമ ഉപദേശകന്‍. ജീവനക്കാരെ വിഭജിച്ചാല്‍ ജാസണ്‍ വില്യം, കെയ്റ്റ് ദമ്പതികളുടെ മാത്രം നോക്കും. ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടി ക്രിസ്റ്റ്യന്‍ ജോണ്‍സ് ഹാരി മെഗാന്‍ ദമ്പതികളുടെ ഉപദേശകനുമാകും. കഴിഞ്ഞ ആഴ്ച യുഎസ് മെഗാന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് പിതാവ് മകള്‍ക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു. മെഗാന്റെ അനുമതിയോടെയാണ് ആ അഭിമുഖം നല്‍കിയതെന്നണ് കരുതുന്നത്. സെല്‍ഫ് ഗോള്‍ അടിച്ച ഈ അഭിമുഖത്തില്‍ ജാസണ്‍ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് .




കൂടുതല്‍വാര്‍ത്തകള്‍.