CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 57 Seconds Ago
Breaking Now

സുഡാനിയില്‍ തുടക്കത്തില്‍ സൗബിനെന്ന ഒപ്ഷന്‍ ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍

സുഡാനിയില്‍ സൗബിന്‍ എന്ന ഒപ്ഷന്‍ തന്നെയുണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ സൗബിന്റെ ശ്രദ്ധേയ അഭിനയം പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിഷയത്തില്‍ സംവിധായകന്‍ പറയുന്നതിങ്ങനെ

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യമായി സുഡാനി എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ഓപ്ഷനില്‍ ഇല്ലാത്ത പേരായിരുന്നു സൗബിന്‍ ഷാഹിറിന്റേത്. തീര്‍ത്തും പുതിയ ആളുകളെ വച്ച് ചെയ്യാന്‍ തീരുമാനിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. പിന്നെ ഇതൊരു പ്രൊഡക്ഷന്‍ കമ്പനിയുടെ അടുത്തെത്തിയപ്പോള്‍ ഒരു പോപ്പുലര്‍ നടന്‍ ഇതില്‍ വേണമെന്ന് എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്തു. എന്നാല്‍ ഈ ക്യാരക്ടറിന് അനുയോജ്യനാവുകയും വേണമെന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഡിസ്ട്രിബ്യൂട്ടറാണ് സൗബിനെ സജസ്റ്റ് ചെയ്യുന്നത്. രാജീവ് രവി സാറുമൊത്തുള്ള ചര്‍ച്ചയായിരുന്നു അത്. അങ്ങിനെ സൗബിന്‍ എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ഉടനെ തന്നെ സൗബിനെ അറിയിക്കുകയും ചെയ്തു

 

എഴുതിവെച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗബിന്റെ സൗഹൃദത്തിലുള്ള ആളുകള്‍ നിര്‍മിക്കുന്ന സിനിമ എന്ന കംഫര്‍ട്ട് സോണിലേക്കാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിന്റെ തലേന്നാണ് പൂര്‍ണമായും സ്‌ക്രിപ്റ്റ് അദ്ദേഹം വായിച്ചു കേള്‍ക്കുന്നത്. അതുക്കൊണ്ടു തന്നെ നമ്മള്‍ എഴുതിവച്ച ക്യാരക്ടറിലേക്ക് സൗബിന്‍ എന്ന നടന്‍ എത്തുകയാണുണ്ടായത്.

 




കൂടുതല്‍വാര്‍ത്തകള്‍.