CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 40 Seconds Ago
Breaking Now

ഒരു തലവേദനയുമായി കിടക്കാന്‍ പോയതാണ് കൗമാരക്കാരി ഉണര്‍ന്നത് പ്രസവം കഴിഞ്ഞ്; കോമയിലേക്ക് വഴുതിവീണ 18-കാരി ഉണര്‍ന്നത് നാല് ദിവസത്തിന് ശേഷം; താന്‍ ഗര്‍ഭിണിയാണെന്ന് പോലും ഈ ഓള്‍ഡാമുകാരി അറിയാതെ പോയത് എന്ത് കൊണ്ടാണെന്ന് അറിയാമോ?

രണ്ട് ഗര്‍ഭപാത്രങ്ങള്‍ ഉണ്ടാകുന്ന യൂട്ടറസ് ഡിഡെല്‍ഫിസ് എന്ന അവസ്ഥയാണ് ഇബോണിക്ക് സംഭവിച്ചത്.

ഒരു തലവേദന വന്നാല്‍ കിടന്നുറങ്ങിയാല്‍ ആശ്വാസം ലഭിക്കുമെന്നത് പൊതുവെയുള്ള ധാരണയാണ്. എന്നാല്‍ ആ ഉറക്കം കോമയിലേക്ക് വഴുതിപ്പോകുകയും, മയക്കം വിട്ടുണരുന്നത് നാല് ദിവസത്തിന് ശേഷവുമാണെങ്കിലോ! ഇതിനെല്ലാം പുറമെ ഈ സമയം കൊണ്ട് ഒരു കുഞ്ഞിനെ പ്രസവിക്കുക കൂടി ചെയ്താല്‍ അതിശയം സമ്പൂര്‍ണ്ണം. ഗ്രേറ്റര്‍ മാഞ്ചസ്റ്റള്‍ ഓള്‍ഡാമിലെ 18-കാരി ഇബോണി സ്റ്റീവെന്‍സണാണ് ഈ അതിശയ പ്രവര്‍ത്തനത്തിലൂടെ കടന്നുപോയത്. 

2018 ഡിസംബര്‍ 2-നാണ് അസുഖം തോന്നിയതോടെ ഒന്ന് കിടക്കാന്‍ തീരുമാനിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന് പോലും ഇവര്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് സംഭവിച്ചത് നാടകീയമായ കാര്യങ്ങളാണ്. ചലനമറ്റ് കിടന്ന ഇബോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഇന്‍ഡ്യൂസ്ഡ് കോമയിലേക്ക് പോകുകയും ചെയ്തു. ഡിസംബര്‍ 6ന് മയക്കം വിട്ടുണരുമ്പോള്‍ കൗമാരക്കാരിയുടെ സമീപത്ത് പെണ്‍കുഞ്ഞ് പിറന്നിരുന്നു. സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി പഠിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിക്ക് ആര്‍ത്തവത്തില്‍ തടസ്സങ്ങളോ, രാവിലെ എന്തെങ്കിലും ബുദ്ധിമുട്ടുകളോ, വയര്‍ വികസിക്കുകയോ ചെയ്തിരുന്നില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന സംഭവം. 

രണ്ട് ഗര്‍ഭപാത്രങ്ങള്‍ ഉണ്ടാകുന്ന യൂട്ടറസ് ഡിഡെല്‍ഫിസ് എന്ന അവസ്ഥയാണ് ഇബോണിക്ക് സംഭവിച്ചത്. ഇതില്‍ ഒന്നിലാണ് കുഞ്ഞ് ഒളിച്ച് കിടന്നത്. മൂവായിരം സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അവസ്ഥാന്തരം ഉണ്ടാകുക. ഇത്തരക്കാര്‍ക്ക് രണ്ട് ഗര്‍ഭപാത്രങ്ങള്‍ രൂപപ്പെടും. ഇബോണിയ്ക്കാകട്ടെ ഒരു ഗര്‍ഭപാത്രത്തിന് മാത്രമാണ് എഗ്ഗുകളെ വഹിക്കാനുള്ള ഫലോപിയന്‍ ട്യൂബ് ഉണ്ടായിരുന്നത്. മറ്റൊന്നിന് ട്യൂബ് ഇല്ലായിരുന്നു താനും. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കുന്നത് ഏറെ ബുദ്ധിമുട്ടുമായിരുന്നു. എന്നാല്‍ ഡിംസബര്‍ 2ന് സീഷറുകള്‍ അനുഭവപ്പെട്ട ഇബോണിയെ റോയല്‍ ഓള്‍ഡാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിശോധനയിലാണ് പ്രീക്ലാംപ്‌സിയ മൂലമാണ്‌ സീഷര്‍ ഉണ്ടായതെന്നും ഇവര്‍ ഗര്‍ഭിണിയാണെന്നും മനസ്സിലാക്കിയത്. മകളുടെ പ്രസവം ഉടന്‍ നടത്തണമെന്ന് അമ്മയെ അറിയിച്ച ശേഷം സിസേറിയനിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. ഡിസംബര്‍ 6ന് മയക്കം വിട്ടുണരുമ്പോഴാണ് താനൊരു അമ്മയായെന്ന അത്ഭുത സത്യം ഇബോണി മനസ്സിലാക്കിയത്. കുട്ടി വേണമെന്ന് പോലും ചിന്തിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ഈ സത്യം തലയില്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം വേണ്ടിവന്നു ഇബോണിക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.