CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes Ago
Breaking Now

സമത്വം പുരോഗമിച്ച് പീഡനത്തിലേക്ക് വഴിമാറുന്നു; സ്‌കൂളുകളിലെ യൂണിസെക്‌സ് ടോയ്‌ലറ്റുകള്‍ക്ക് എതിരെ പരാതി; തങ്ങളുടെ ആര്‍ത്തവകാലത്തെ കുറിച്ച് ആണ്‍കുട്ടികള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടികള്‍ വെള്ളം പോലും കുടിക്കാതെ ടോയ്‌ലറ്റ് ഉപയോഗിക്കാതെ കഴിച്ചുകൂട്ടുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമല്ലെന്ന പേരിലാണ് നിരവധി സ്‌കൂളുകള്‍ വ്യത്യസ്ത ടോയ്‌ലറ്റുകള്‍ ഒഴിവാക്കുന്നത്

സമാധാനമായി ഒന്ന് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് സമത്വം ഉണ്ടായിട്ടും എന്ത് കാര്യം? ആണ്‍-പെണ്‍ വ്യത്യാസമില്ലാതിരിക്കാന്‍ യൂണിസെക്‌സ് ടോയ്‌ലറ്റുകള്‍ സ്‌കൂളുകളില്‍ നവോത്ഥാനത്തിന്റെ ഫാഷനാകുമ്പോള്‍ പെണ്‍കുട്ടികള്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോലും ഭയപ്പെടുന്നതായാണ് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആണ്‍കുട്ടികള്‍ ആര്‍ത്തവകാലത്തെ ഉപയോഗിച്ച് അപഹസിക്കുമെന്നും, ലൈംഗിക പീഡനത്തിന് ഇടയാക്കുമെന്നും ഭയന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ടോയ്‌ലറ്റ് ഉപയോഗം കുറയ്ക്കുന്നത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമല്ലെന്ന പേരിലാണ് നിരവധി സ്‌കൂളുകള്‍ വ്യത്യസ്ത ടോയ്‌ലറ്റുകള്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഇത് ബുള്ളിയിംഗിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്. സ്‌കൂളില്‍ പോകുന്ന സമയത്ത് ടോയ്‌ലറ്റ് ഉപയോഗം തന്നെ വേണ്ടെന്ന് വെയ്ക്കുകയാണ് പെണ്‍കുട്ടികള്‍. ആണ്‍കുട്ടികളുടെ ക്രൂരമായ പരിഹാസങ്ങളും, സ്വകാര്യത കുറയുന്നതുമൊക്കെയാണ് ഇതിന് കാരണമായി മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പെണ്‍കുട്ടികളാകട്ടെ ടോയ്‌ലറ്റില്‍ പോകാതിരിക്കാനായി വെള്ളം കുടിക്കുന്നതും ഒഴിവാക്കുന്നു. 

ടോയ്‌ലറ്റില്‍ പെണ്‍കുട്ടികള്‍ എത്ര സമയം ചെലവഴിക്കുന്നു എന്ന് നോക്കി ആണ്‍കുട്ടികള്‍ ഇവര്‍ ആര്‍ത്തവത്തിലാണോ എന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഒരു സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് ആരോപിക്കുന്നു. സ്‌കൂളിലെ പെണ്‍കുട്ടികളുടെ സുരക്ഷയും അന്തസ്സുമാണ് അവഗണിക്കപ്പെടുന്നതെന്ന് വുമണ്‍സ് വോയ്‌സസ് വെയില്‍സ് ചൂണ്ടിക്കാണിച്ചു. യൂണിസെക്‌സ് ടോയ്‌ലറ്റുകളെ കുറിച്ച് പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, ജീവനക്കാര്‍ക്കും നാണക്കേടാണെന്നും ഇതില്‍ നടപടി വേണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. 

പെണ്‍കുട്ടികള്‍ വെള്ളം കുടിക്കാതെയും, ടോയ്‌ലറ്റ് ഉപയോഗിക്കാതെയും ഇരിക്കുന്ന അവസ്ഥ എങ്ങിനെ അനുവദിക്കാന്‍ കഴിയുമെന്ന് വക്താവ് ഹെലന്‍ റെയ്‌നര്‍ ചോദിക്കുന്നു. ആര്‍ത്തവത്തെ പിടിച്ചുനിര്‍ത്താന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല, അവര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.