CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 18 Seconds Ago
Breaking Now

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് മരക്കാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് മരക്കാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 

പ്രിയദര്‍ശന്‍  മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് മരക്കാര്‍, അരക്കടലിന്റെ സിംഹം എന്ന ചിത്രം ഒരുക്കുന്നത്. മുകേഷ്, ഹരീഷ് പേരടി, നെടുമുടി വേണു, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക് പേജിലൂടെയാണ് സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചിത്രം പങ്കുവെച്ചത്. പുല്‍വാമ ആക്രമണത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പടെ 39 സൈനികരാണ് കൊല്ലപ്പെട്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.