CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 32 Seconds Ago
Breaking Now

പബ്ജി കളിക്കുന്നതിനിടെ ബാറ്ററി ചാര്‍ജ് തീര്‍ന്നു ; ദേഷ്യം തീര്‍ക്കാന്‍ യുവാവ് അളിയനെ കത്തികൊണ്ട് കുത്തി

അരിശം മൂത്ത രാജ്ബാര്‍ സഹോദരി ഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രാജ്ബാറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു

മഹരാഷ്ട്രയില്‍ പബ്ജി കളിക്കിടെ മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നപ്പോള്‍ ദേഷ്യം തീര്‍ക്കാനായി യുവാവ് പെങ്ങളുടെ ഭര്‍ത്താവിനെ കത്തിയെടുത്തു കുത്തി.താനെയിലെ കൊല്‍ഷേവാടി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രജ്‌നീഷ് രാജ്ബാര്‍ എന്ന യുവാവ് സഹോദരി ഭര്‍ത്താവായ ഒഎം ബാവ്ധാക്കറിനെയാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. കൊലപാതക കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നത് ഫെബ്രുവരി 14 നാണ്.

രാജ്ബാര്‍ വീട് മുഴുവന്‍ ചാര്‍ജര്‍ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഇതോടെ അരിശം മൂത്ത രാജ്ബാര്‍ സഹോദരി ഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രാജ്ബാറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

മലേഷ്യല്‍ കിഴിഞ്ഞ ദിവസം സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ഉപേക്ഷിച്ചിരുന്നു. ആരുടെയും ശല്യമില്ലാതെ പബ്ജി കളിക്കാനായി ഒരു മാസത്തോളമായി യുവാവ് വീട് വിട്ട് ഇറങ്ങിയിട്ട്. ഇയാളുടെ ഭാര്യ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.