CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes 16 Seconds Ago
Breaking Now

പട്ടിണിക്കിട്ട്, കത്തിക്ക് കുത്തി, ചുറ്റികയ്ക്ക് അടിച്ചു; കാമുകി കൊല്ലാറാക്കിയ കാമുകനെ പോലീസ് എത്തി രക്ഷിച്ചു; ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചതിന്റെ പൊള്ളലും

ഗാര്‍ഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇരകളാകുന്നുവെന്ന സത്യം വിളിച്ച് പറയുകയാണ് ഇപ്പോള്‍ അലക്‌സ്.

കാമുകിയുടെ പീഡനം ഏറ്റുവാങ്ങി മരിക്കാറായ കാമുകനെ പോലീസ് എത്തി രക്ഷിച്ചു. ലീഡ്‌സിലെ വീട്ടില്‍ നിന്നുമാണ് കാമുകിയ്‌ക്കൊപ്പം താമസിച്ച് വന്നിരുന്ന അലക്‌സ് സ്‌കീലിനെ പോലീസ് രക്ഷിച്ചത്. മാരകമായ പരുക്കുകളേറ്റിരുന്ന അലക്‌സിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും, കത്തി ഉപയോഗിച്ച് കുത്തുകയും, ചുറ്റികയ്ക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തതിന് പുറമെ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിക്കുകയും ചെയ്തത് കാമുകിയായ ജോര്‍ദാന്‍ വര്‍ത്താണ്. 

ഗാര്‍ഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇരകളാകുന്നുവെന്ന സത്യം വിളിച്ച് പറയുകയാണ് ഇപ്പോള്‍ അലക്‌സ്. ഹെയര്‍ബ്രഷ് ഉപയോഗിച്ച് പല്ല് അടിച്ച് ഇളക്കിയതിന് ചികിത്സ തേടാന്‍ അനുവദിക്കാതിരുന്നതോടെ ഈ പല്ല് സ്വയം പറിക്കുകയും, മറ്റൊരിക്കല്‍ ഉറക്കഗുളിക അമിതമായി കഴിക്കേണ്ട അവസ്ഥയും ഈ കാമുകന് നേരിട്ടു. ഇംഗ്ലണ്ടിലും, വെയില്‍സിലും 2017ല്‍ 149,248 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇതിന്റെ പകുതി മാത്രമാണ് ഉണ്ടായിരുന്നത്. 

16ാം വയസ്സിലാണ് അലക്‌സ് ജോര്‍ദാനെ കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെങ്കിലും അധികം വൈകാതെ നിയന്ത്രണങ്ങള്‍ ശക്തമായി. ഏത് നിറത്തിലുള്ള വസ്ത്രം ധരിക്കണം, മുടി എങ്ങിനെ വെട്ടണം തുടങ്ങിയ കാര്യങ്ങള്‍ ആദ്യകാലത്ത് പ്രണയം കൊണ്ട് അനുസരിച്ചെങ്കില്‍ പിന്നീട് നിര്‍ബന്ധങ്ങളായി. അലക്‌സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടി കൂടി അലമ്പാക്കിയതോടെ ബന്ധം അവസാനിച്ചു. 

പക്ഷെ ഇതിനിടെ ഈ ബന്ധത്തില്‍ ജോര്‍ദാന്‍ കുഞ്ഞിനെ പ്രസവിച്ചു. ഇതിന്റെ പേരില്‍ ഇരുവരും വീണ്ടും ഒന്നിച്ചതോടെ വീണ്ടും പ്രശ്‌നങ്ങളായി. ഒടുവില്‍ അലക്‌സിനെ പോലീസ് രക്ഷപ്പെടുത്തുമ്പോള്‍ 10 ദിവസം മാത്രമാണ് യുവാവിന് ആയുസ്സ് ബാക്കിയുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. അറസ്റ്റിലായ കാമുകിയ്ക്ക് ഏഴ് വര്‍ഷം ജയില്‍ശിക്ഷയാണ് നല്‍കിയത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.