CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 36 Seconds Ago
Breaking Now

ജൂതവിരുദ്ധ-വംശീയ പാര്‍ട്ടിയില്‍ തുടരില്ലെന്ന് പ്രഖ്യാപിച്ച് 7 എംപിമാര്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിലേക്ക് വഴിയൊരുക്കാന്‍ കൂടുതല്‍ രാജി പിന്നാലെ; ജെറമി കോര്‍ബിന്‍ എന്ന ഇടതുപക്ഷ നേതാവിന് ഇനി ആയുസ്സില്ല!

ജൂതവിരുദ്ധവും, വംശീയവുമായി മാറി | ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യക്തി നയിക്കുന്ന പാര്‍ട്ടി

തീപ്പൊരി ഇടതുപക്ഷ നേതാവ് എന്നാണ് ലേബര്‍ പാര്‍ട്ടിയെ നയിക്കുന്ന ജെറമി കോര്‍ബിന്റെ ബ്രാന്‍ഡ് നെയിം. ഈ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ആദ്യ വ്യക്തിയായി കോര്‍ബിന്‍ മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നത്. ഭിന്നസ്വരങ്ങള്‍ പൊട്ടിത്തെറിയായും ഒടുവില്‍ എംപിമാരുടെ രാജിയിലേക്കും എത്തിക്കഴിഞ്ഞു. ജൂതവിരുദ്ധ പാര്‍ട്ടിയെന്ന അപഖ്യാതി നേടിയ ലേബറില്‍ തുടരില്ലെന്ന് പ്രഖ്യാപിച്ച് 7 എംപിമാരാണ് ഇന്നലെ ഔദ്യോഗികമായി രാജിവെച്ചത്. മഞ്ഞുമലയുടെ ഒരു തുടക്കം മാത്രമാണിതെന്നും കൂടുതല്‍ എംപിമാര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിടുമെന്നുമാണ് റിപ്പോര്‍ട്ട്. 

ബ്രിട്ടീഷ് ചരിത്രത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പിളര്‍പ്പിലേക്കാണ് ലേബര്‍ പാര്‍ട്ടി നീങ്ങുന്നത്. സംഘടനാപരമായി ജൂതവിരുദ്ധവും, വംശീയവുമായി മാറിയതിന് പുറമെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യക്തി നയിക്കുന്ന പാര്‍ട്ടിയാണ് ലേബറെന്ന് രാജിവെച്ച എംപിമാര്‍ ആരോപിക്കുന്നു. കോര്‍ബിനെ പ്രധാനമന്ത്രിയാക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാകുമെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ കോര്‍ബിന്‍ നോര്‍ത്ത് ലണ്ടനില്‍ തന്റെ അലോട്ട്‌മെന്റ് വാങ്ങാനെത്തി. കൂടുതല്‍ പേര്‍ രാജിക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ടോം വാട്‌സണ്‍ സമ്മതിച്ചു. 

അന്‍പതോളം പാര്‍ട്ടി എംപിമാരാണ് രാജിവെയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത്. ഈ പിളര്‍പ്പോടെ കോര്‍ബിന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുന്നത് തടയപ്പെടുകയും, ലേബര്‍ പാര്‍ട്ടി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന് ശക്തിയില്ലാത്ത പാര്‍ട്ടിയായി മാറുകയും ചെയ്യും. അതേസമയം പിളര്‍പ്പിന് നേതൃത്വം നല്‍കുന്ന നേതാക്കളില്‍ ഒറാളായ ലൂസിയാന ബെര്‍ജര്‍ യൂറോപ്പ് അനുകൂല എംപിമാരോടും, ലിബറല്‍ ഡെമോക്രാറ്റുകളോടും തങ്ങളുടെ സ്വതന്ത്ര ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. മധ്യപക്ഷ, മൃദു ബ്രക്‌സിറ്റ് ശക്തി രൂപീകരിക്കാനാണ് ഈ വിമതരുടെ ഒരുക്കം. 

നാടകീയമായ നീക്കങ്ങളില്‍ ലേബര്‍ പാര്‍ട്ടി തകരുമെന്ന് മാത്രമല്ല പുതിയ സ്വതന്ത്ര ഗ്രൂപ്പ് രാജ്യത്തെ പ്രിയപ്പെട്ട മൂന്നാമത്തെ രാഷ്ട്രീയ സംഘടനയുമായി മാറുന്ന ലക്ഷണമാണ്. ലണ്ടന്‍ കണ്‍ട്രി ഹാളില്‍ എത്തിയാണ് ഏഴ് എംപിമാര്‍ രാജിപ്രഖ്യാപനം നടത്തിയത്. ലേബറിന്റെ അണികള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് ഇനി പ്രസക്തമായ കാര്യം. 




കൂടുതല്‍വാര്‍ത്തകള്‍.