CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 4 Seconds Ago
Breaking Now

സിനിമയിലെ ലിപ് ലോക്കും സിഗററ്റ് വലിയും ഒഴിവാക്കും ; ഫഹദ് ഫാസില്‍

പുതിയ തീരുമാനങ്ങള്‍ വെളിപ്പെടുത്തി മലയാള സിനിമയുടെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസില്‍. ഇനി സിനിമയ്ക്ക് വേണ്ടി ലിപ്!!ലോക്ക് രംഗങ്ങള്‍ ചെയ്യില്ലെന്നും സിഗരറ്റ് വലിക്കില്ലെന്നും ഫഹദ് ഫാസില്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സിനിമയില്‍ ഒരവസം കിട്ടിയാല്‍ എന്താണ് താങ്കള്‍ ഒഴിവാക്കുക എന്ന അവതാരകന്റെ ചോദ്യത്തിനോടായിരുന്നു ഫഹദിന്റെ പ്രതികരണം. അങ്ങനെ ഒരവസം വന്നാല്‍ ഡാന്‍സാണോ ലിപ്!!ലോക്ക് ആണോ ഒഴിവാക്കുക എന്ന ചോദ്യത്തോട് ഫഹദ് 'രണ്ടും' എന്നാണ് മറുപടി നല്‍കിയത്. മാത്രമല്ല അദ്ദേഹത്തിന്റെ നിലപാട് താരം വ്യക്തമാക്കുകയും ചെയ്തു. 

അത് വെറുമൊരു ലിപ്ലോക്ക് അല്ല. അതുമല്ല ഞാന്‍ ഇനി സിനിമയ്ക്കായി സിഗരറ്റ് വലിക്കുകയുമില്ല എന്നാണ് തോന്നുന്നത്. അതൊന്നും ആരെയും സ്വാധീനിക്കുന്നത് കൊണ്ടല്ല. ഞാന്‍ ഇനി മുതല്‍ അങ്ങനെ ആയേക്കാം, ഇനി മുതല്‍ നന്നായി ജീവിച്ചേക്കാം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും ഞാനിതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങനൊരു സംഭവം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് വലിയ പ്രാധാന്യം നല്‍കേണ്ടതുമില്ല. ഒരാള്‍ നഗ്‌നനായി ഒരു രംഗം അഭിനയിച്ചാല്‍ അത് സിനിമയ്ക്ക് വേണ്ടിയാണ്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിലപാടോ ഒരു സന്ദേശമൊന്നുമല്ലല്ലോ. അത്രേയുള്ളൂ 

വരത്തന് ശേഷം സിനിമയ്ക്ക് വേണ്ടി ഞാന്‍ വലിച്ചിട്ടില്ല. സ്‌ക്രീനില്‍ കാഴ്ച വയ്ക്കുന്ന പ്രകടനത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഇത്തരം കാര്യങ്ങളില്‍ ആയിരിക്കും. അതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഫഹദ് വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.