കേംബ്രിഡ്ജ്ഷയര്‍. വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ മദ്ധ്യസ്ഥതയില്‍ യേശുവിന്റെ അഭിഷിക്തരായ സകല വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി
സെഹിയോന്‍ യുകെ വിയാനി മിഷന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23 ന് കേംബ്രിഡ്ജില്‍ നടക്കും.
റവ.ഫാ.ഫിലിപ്പ് പന്തമാക്കല്‍ വി.കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവും.
ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍ , ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ , റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഈമാസം 23 ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സോജിയച്ചനോടൊപ്പം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ.ഡോം മാര്‍ട്ടിന്‍ ഗൗമാന്‍, സിസ്റ്റര്‍ ടംസിന്‍ മേരി ,ഫാ.എറിക്കോ ഫാല്‍കാവോ ,കാനോന്‍ ജോണ്‍ എന്നിവര്‍ പങ്കെടുക്കും. ശനി രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.
കേംബ്രിഡ്ജ് സീറോ മലബാര്‍ മിഷന്‍ ചാപ്ലയിന്‍ ഫാ.ഫിലിപ്പ് പന്തമാക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക വി .കുര്‍ബാന ,ആരാധന,വചന പ്രഘോഷണം,രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും .
യേശുക്രിസ്തുവിനായി തങ്ങളെത്തന്നെ സമര്‍പ്പണം ചെയ്ത വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് 23 ന് ശനിയാഴ്ച സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .
Venue.
St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി 07846 321473
എവുപ്രാസ്യ 07837962605