CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 12 Seconds Ago
Breaking Now

പാകിസ്ഥാനുമായി സൗദിയുടെ 20 ബില്യണ്‍ ഡോളര്‍ കരാര്‍ ; ഇന്ത്യ സൗദി ബന്ധത്തെ ബാധിക്കുമോ ?

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ സല്‍മാന്‍ രാജകുമാരന്റെ പാക് സന്ദര്‍ശനം ചര്‍ച്ചയായിരുന്നു

പാകിസ്ഥാനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാര്‍ ഒപ്പിട്ട് സൗദി അറേബ്യ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് പ്രഖ്യാപിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ സല്‍മാന്‍ രാജകുമാരന്റെ പാക് സന്ദര്‍ശനം ചര്‍ച്ചയായിരുന്നു.ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ 20 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചത്. വരും ദിവസങ്ങള്‍ കൂടുതല്‍ കരാറുണ്ടാക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

പാകിസ്ഥാന്റെ അടുത്ത സുഹൃത്താണ് സൗദിയെന്നും സഹായം വേണ്ട സമയത്ത് സൗദി ഒപ്പം നിന്നിട്ടുണ്ടെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ സൗദി നിലപാടറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യയും.




കൂടുതല്‍വാര്‍ത്തകള്‍.