CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 13 Seconds Ago
Breaking Now

ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി പാക്കിസ്ഥാന്‍ ; അടിച്ചാല്‍ തിരിച്ചടിയ്ക്കുമെന്ന് വെല്ലുവിളി

പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാകണം.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആരോപണങ്ങള്‍ തള്ളി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണവുമായി ബന്ധപ്പെട്ട് എന്തടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു. സംഭവത്തില്‍ പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാകണം. ഇവ വിശ്വസനീയമാണെങ്കില്‍ തക്കതായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 

അതേസമയം അനാവശ്യമായി പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശമെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഇന്ത്യ ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യ മന്ത്രിയും പ്രധാനമന്ത്രിയും ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നും ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നുമാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായത്. കൃത്യമായി അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. യുദ്ധമൊഴിവാക്കി പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.