CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 47 Seconds Ago
Breaking Now

തീവ്രവാദം അവസാനിപ്പിക്കാന്‍ കറാച്ചിയിലും റാവല്‍പിണ്ഡിയിലും കലാപമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് സാധ്വി പ്രാചി

ഗോധ്ര കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന രീതിയിലുള്ള പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തീവ്രവാദം അവസാനിപ്പിക്കണമെങ്കില്‍ പാകിസ്ഥാനില്‍ കലാപമുണ്ടാക്കാന്‍ ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദിയും ബിജെപി നേതാവുമായി സാധ്വി പ്രാചി. പാകിസ്ഥാന്‍ നഗരങ്ങളായ കറാച്ചിയും റാവല്‍പിണ്ഡിയും കത്തിക്കാനുള്ള കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രാചി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഗോധ്ര പോലുള്ള കലാപം പാകിസ്ഥാനിലും നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാധ്വി പ്രാചി ആവശ്യപ്പെടുന്നത്.

അതേസമയം, ഗോധ്ര കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന രീതിയിലുള്ള പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

'കൂപ്പുകയ്യോടെ ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മിസ്റ്റര്‍ പ്രധാനമന്ത്രി, പാകിസ്ഥാനില്‍ ഗോധ്ര പോലൊരു കലാപം നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കള്‍ക്കു മുമ്പില്‍ തലകുനിക്കും. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല.' മാധ്യമങ്ങളോട് സംസാരിക്കവെ സാധ്വി മോദിയോട് ആവശ്യപ്പെട്ടു.

ഇതോടെ, ഗോധ്ര കലാപം ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആരാണ് ഗോധ്ര കലാപം ആസൂത്രണം ചെയ്തതെന്ന് സാധ്വി പ്രാചി തുറന്നു പറഞ്ഞെന്നാണ് വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.