CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 32 Seconds Ago
Breaking Now

മുംബൈ ആക്രമണത്തിന് ശേഷം കൈമാറിയ തെളിവുകള്‍ എന്തു ചെയ്തു ; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകള്‍ എന്തു ചെയ്‌തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.

നേരത്തെ ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. യുദ്ധം തുടങ്ങിയാല്‍ അത് എങ്ങോട്ട് നയിക്കുമെന്ന് ദൈവത്തിനേ അറിയൂ എന്ന് ഇന്ത്യ ഓര്‍ക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. സംഘര്‍ഷം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. തെരഞ്ഞെടുപ്പാണ് ആക്രമണത്തെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും  സൈനികപരിഹാരം സാധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇന്ത്യയ്ക്കു വേണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.