CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 23 Seconds Ago
Breaking Now

മലേറിയക്ക് പരിഹാരം കണ്ടെത്താന്‍ യത്‌നിച്ച ഇന്ത്യന്‍ വംശജനായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ കൈയില്‍ പൂക്കളുമായി പ്രാര്‍ത്ഥിക്കുന്ന അവസ്ഥയില്‍ മരിച്ച നിലയില്‍; 37-കാരന്‍ കൂടിയ അളവില്‍ ആന്റി-സൈക്കോട്ടിക് ടാബ്ലെറ്റുകള്‍ കഴിച്ചിരുന്നതായി ഇന്‍ക്വസ്റ്റ്

മരണത്തിന് തലേദിവസം ബന്ധുവായ വിവേക് മാണിക്കൊപ്പം ഓക്‌സ്‌ഫോര്‍ഡില്‍ ചെലഴിക്കുകയും, നഗരത്തില്‍ കറങ്ങുകയും ചെയ്തിരുന്നു

മലേറിയ രോഗത്തിനുള്ള പരിഹാരം കണ്ടെത്താനായി യത്‌നിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോക്ടറെ പ്രാര്‍ത്ഥിക്കുന്ന അവസ്ഥയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈ സമയത്ത് ഇദ്ദേഹത്തിന്റെ കൈകളില്‍ പൂക്കളും, കുടുംബത്തിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നതായും വ്യക്തമാക്കി ഇന്‍ക്വസ്റ്റ്. ഇന്ത്യന്‍ വംശജനായ ഡോ. നവീന്‍ വെങ്കട്‌രാമനെയാണ് കിടക്കയില്‍ പ്രാര്‍ത്ഥിക്കുന്ന നിലയില്‍ മുഖം താഴേക്ക് കുനിഞ്ഞ അവസ്ഥയില്‍ ഹൗസ്‌മേറ്റ് കണ്ടെത്തിയത്. കാമുകിയുടെ കോളുകള്‍ക്ക് മറുപടി ലഭിക്കാതെ വന്നതിന് പിന്നാലെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മാനസിക പ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഈ 37-കാരന്‍ അമിതമായി കഴിച്ചിരുന്നതായി കൊറോണര്‍ വ്യക്തമാക്കി. മരണത്തിന് തലേദിവസം ബന്ധുവായ വിവേക് മാണിക്കൊപ്പം ഓക്‌സ്‌ഫോര്‍ഡില്‍ ചെലഴിക്കുകയും, നഗരത്തില്‍ കറങ്ങുകയും ചെയ്തിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലേക്ക് ജോലിക്കായി അദ്ദേഹം മടങ്ങി എത്തേണ്ടതായിരുന്നു. ഇവിടുത്തെ ജോലിയില്‍ നവീന്‍ തൃപ്തനായിരുന്നില്ല. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മുറിയില്‍ ഇരുന്ന് നവീന്‍ കരയുന്നത് കേട്ടിരുന്നതായി ഒപ്പം താമസിച്ചിരുന്ന ഗില്‍സ് ഓഗസ്റ്റ് വ്യക്തമാക്കി. മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍ ചികിത്സ തേടിയിരുന്നു. 

മരണത്തിന് തലേന്ന് രാവിലെ 10 മണിക്കാണ് ഓഗസ്റ്റ് നവീനെ അവസാനമായി കാണുന്നത്. പിന്നീട് പ്രതികരണം കാണാതെ വന്നതോടെ ഇദ്ദേഹം വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടക്കുകയായിരുന്നു. ഈ സമയത്ത് വസ്ത്രം ധരിച്ച് കാമുകി നല്‍കിയ ബ്ലാങ്കറ്റ് പുതച്ചാണ് ഡോക്ടര്‍ കിടന്നിരുന്നത്. ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ വിജയകരമായി പ്രാക്ടീസ് ചെയ്തിരുന്ന ഇദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് ഫെല്ലോ ആയിരുന്നു. മരണ സമയത്ത് സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്ലേസ്‌മെന്റിലായിരുന്നു ഡോ. നവീന്‍ വെങ്കട്‌രാമന്‍. 

തന്റെ മുപ്പതോളം പേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ച ഏറ്റവും വിജയകരമായ ദിനങ്ങളായിരുന്നു മരണത്തിന് മുന്‍പുള്ള വര്‍ഷങ്ങളെന്ന് അമ്മ ജാനകി വെങ്കട്‌രാമന്‍ സാക്ഷി മൊഴിയില്‍ വ്യക്തമാക്കി. 2019-ല്‍ ദീര്‍ഘകാല കാമുകിയെ വിവാഹം കഴിക്കാനും പദ്ധിയിട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.