CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes Ago
Breaking Now

രോഗമെന്തെന്ന് തിരിച്ചറിയാതെ ജിപി ; വോക്കിങ്ങില്‍ താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ക്യാന്‍സര്‍ മൂലം മരിച്ചു

കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന തോമസ് കുടക്കച്ചിറ വെള്ളാരംകാലായില്‍ കുടുംബാംഗമാണ്

എന്‍എച്ച്എസിന്റെ അനാസ്ഥ മറ്റൊരു മലയാളിയുടെ ജീവന്‍ കൂടി അപഹരിച്ചു. ജിപിയെ സമീപിച്ചപ്പോഴെല്ലാം പാരസിറ്റമോള്‍ നല്‍കി മടക്കി, ഒടുവില്‍ ഒരു മാസം മുമ്പ് ക്യാന്‍സറെന്ന് തിരിച്ചറിയുകയായിരുന്നു.

വോക്കിങ്ങില്‍ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ സ്വദേശി ജോസ് ചാക്കോ (54) ക്യാന്‍സര്‍ രോഗം മൂലം മരിച്ചത് .കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ജോസ് ചാക്കോ കുടക്കച്ചിറ വെള്ളാരംകാലായില്‍ കുടുംബാംഗമാണ്. ലണ്ടന് അടുത്ത് വോക്കിങ്ങിലെ അഡല്‍സ്‌റ്റോണില്‍ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു . ഭാര്യ ജെസ്സി ജോസും മൂത്ത മകന്‍ ജോയലും മരണസമയത്ത് കൂടെയുണ്ടായിരുന്നു. ജോയല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ്. ഇളയ മകന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്.

ജോസ് ചാക്കോയുടെ ജര്‍മ്മനിയിലുളള സഹോദരങ്ങളും യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികള്‍ വോക്കിങ് ഹോസ്‌പൈസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്ന് ബന്ധുക്കളറിയിച്ചു. വോക്കിങ് മലയാളി അസോസിയേഷന്‍ അംഗമായ ജോസ് ചാക്കോ സംഘടന കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.