ബിജെപിയെയും മോദിയെയും ചീത്ത പറയുന്ന ശിവസേനയുമായി സഖ്യമുണ്ടാക്കിയത് ബിജെപിയുടെ ഗതികേടു കൊണ്ടാണെന്ന് ബി എസ് പി അധ്യക്ഷ മായാവതി. തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെയുമായും ബിജെപി സഖ്യമുണ്ടാക്കിയതിന് പിന്നില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും മായാവതി പറഞ്ഞു.ബിഹാറിലും പിന്നീട് മഹാരാഷ്ട്രയിലും ഇപ്പോള്‍ തമിഴ്നാട്ടിലും പ്രാദേശിക കക്ഷികളെ ചേര്‍ത്തു നിര്‍ത്തുന്നതിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ എസ് പി ബി എസ് പി സഖ്യം വന്നതിന്റെ ഭയപ്പാട് മൂലമാണെന്നും മായാവതി കളിയാക്കി.
ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കും. കര്‍ഷക വിരുദ്ധ തൊഴിലാളി വിരുദ്ധ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും മായാവതി പറഞ്ഞു.