CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 46 Seconds Ago
Breaking Now

ജര്‍മ്മന്‍ ഡിസൈനര്‍ 85ാം വയസ്സില്‍ മരിച്ചപ്പോള്‍ കോളടിച്ചത് പൂച്ചയ്ക്ക്; 150 മില്ല്യണ്‍ സ്വത്തില്‍ വളര്‍ത്തുപൂച്ചയ്ക്കും അവകാശം

നിലവില്‍ ബോഡിഗാര്‍ഡ്, പേഴ്‌സണല്‍ ഷെഫ്, രണ്ട് ജോലിക്കാര്‍ എന്നിവരുടെ പരിചരണത്തിലാണ് ചൗപെറ്റ് പൂച്ച.

ജനിക്കുന്നെങ്കില്‍ ഇതുപോലെ ജനിക്കണം, അല്ലാതെ ഇങ്ങനെ മനുഷ്യനായി ജീവിച്ചിട്ട് എന്ത് കാര്യം? ഇപ്പോള്‍ ഇത്രയും ദീര്‍ഘനിശ്വാസം വിടാന്‍ എന്താണ് പ്രശ്‌നം എന്നാണോ ചിന്തിക്കുന്നത്. കാരണം ഒരു പൂച്ച തന്നെ. ചാനലിന്റെ ഡിസൈനര്‍ കാള്‍ ലാജര്‍ഫീല്‍ഡിന്റെ പ്രിയപ്പെട്ട പൂച്ച ചൗപ്പെട്ടിനാണ് ഇദ്ദേഹത്തിന്റെ മരണത്തോടെ കോളടിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകപ്രശസ്ത ഡിസൈനറുടെ സ്വത്തിന്റെ ഒരു ഭാഗം ഈ പൂച്ചയ്ക്ക് എഴുതിവെച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ ദിവസം മരിച്ച ലാജര്‍ഫീല്‍ഡിന്റെ ആസ്തി ഏകദേശം 1400 കോടി രൂപയാണ്. 85കാരനായ ഡിസൈനര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു പൂച്ച. അതുകൊണ്ട് തന്നെ മരണാനന്തരം കാള്‍ ലാജര്‍ഫീല്‍ഡിന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ഈ പൂച്ചയ്ക്ക് മാറ്റിവെയ്ക്കും. നിലവില്‍ ബോഡിഗാര്‍ഡ്, പേഴ്‌സണല്‍ ഷെഫ്, രണ്ട് ജോലിക്കാര്‍ എന്നിവരുടെ പരിചരണത്തിലാണ് ചൗപെറ്റ് പൂച്ച. അങ്ങിനെ വരുമ്പോള്‍ സ്വത്ത് കൂടി നല്‍കുന്നതില്‍ അത്ഭുതം വേണ്ടല്ലോ!

കഴിഞ്ഞ വര്‍ഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പൂച്ച ഉള്‍പ്പെടെ എല്ലാവര്‍ക്കും ആവശ്യമായത് നല്‍കുമെന്ന് കാള്‍ പ്രതികരിച്ചിരുന്നു. 2011 ആഗസ്റ്റിലാണ് ചൗപെറ്റിനെ ജര്‍മ്മന്‍ ഡിസൈനര്‍ സ്വന്തമാക്കുന്നത്. മോഡല്‍ ബാപ്റ്റിസ്റ്റെ ഗിയാബികോണിയുടെ വളര്‍ത്തുപൂച്ചയായിരുന്നു ഇത്. 

മോഡല്‍ ഇല്ലാത്ത സമയങ്ങളില്‍ പൂച്ചയെ പരിപാലിച്ചിരുന്നത് ഡിസൈനര്‍ കാള്‍ ആയിരുന്നു. ഒരിക്കല്‍ ഏറെ ഇഷ്ടപ്പെട്ടതോടെ തിരികെ നല്‍കാന്‍ മടിക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.