CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 32 Seconds Ago
Breaking Now

ജീവിക്കാന്‍ രാജ്യമില്ലാതായ ഒരു ഐഎസ് ജിഹാദി വധുവും, കുഞ്ഞും; യുകെ പൗരത്വം പിന്‍വലിക്കുന്ന വാര്‍ത്തയില്‍ ഷമീമാ ബീഗത്തിന്റെ പ്രതികരണം പുറത്ത്; ജിഹാദിയെ സ്വീകരിച്ച് സമാധാനം കളയാനില്ലെന്ന് ബംഗ്ലാദേശും, ഹോളണ്ടും; ബീഗം ബ്രിട്ടനിലേക്ക്!

ബീഗത്തിന് മറ്റ് രാജ്യങ്ങളൊന്നും അഭയാര്‍ത്ഥിത്വം നല്‍കാത്ത സാഹചര്യം ഉണ്ടായാല്‍ ഇവരെ തിരികെ സ്വീകരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നതാണ് അവസ്ഥ

ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം പോരാടാന്‍ 15-ാം വയസ്സില്‍ ഇറങ്ങിത്തിരിച്ച ജിഹാദി വധുവിനെ കൈയൊഴിഞ്ഞ് ബംഗ്ലാദേശ്. ഷമീമാ ബീഗത്തിന് ഇരട്ട പൗരത്വം ഉണ്ടെന്നത് ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ തെറ്റായ ധാരണയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇവരെ ബംഗ്ലാദേശില്‍ കയറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ബ്രിട്ടീഷ് പൗരത്വം പിന്‍വലിക്കുന്നതായുള്ള വാര്‍ത്ത കേട്ട് ഞെട്ടിയ 19-കാരിയുടെ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നു. 

എന്നാല്‍ ബ്രിട്ടന് പകരം ജിഹാദി ഭര്‍ത്താവ് യാഗോ റീഡികിന്റെ സ്വദേശമായ ബെല്‍ജിയത്തില്‍ പൗരത്വം തേടുമെന്നായിരുന്നു ബീഗത്തിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡച്ച് സര്‍ക്കാര്‍ ജിഹാദി വധുവിന് മുന്നില്‍ രാജ്യത്തിന്റെ വാതില്‍ കൊട്ടിയടച്ചാണ് പ്രതികരിച്ചത്. തങ്ങളുടെ നാട്ടില്‍ ജീവിക്കാനുള്ള റെസിഡന്‍സ് പെര്‍മിറ്റ് ബീഗത്തിനില്ലെന്നാണ് ഇവിടുത്തെ സര്‍ക്കാര്‍ നിലപാട്. തിരിച്ച് വരാന്‍ ശ്രമിക്കുന്ന ഡച്ച് ജിഹാദികള്‍ക്ക് യാതൊരു സഹായവും നല്‍കില്ലെന്ന് നെതര്‍ലാന്‍ഡ്‌സ് വ്യക്തമാക്കി. ഒപ്പം ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വന്തം പൗരന്‍മാരുടെ പൗരത്വം റദ്ദാക്കുമെന്നാണ് അവരുടെ നിലപാട്.

അന്താരാഷ്ട്ര നിയമപ്രകാരം ഒരു വ്യക്തിയെ രാജ്യമില്ലാത്ത അവസ്ഥയില്‍ എത്തിക്കാന്‍ പാടില്ല. ബീഗത്തിന് മറ്റ് രാജ്യങ്ങളൊന്നും അഭയാര്‍ത്ഥിത്വം നല്‍കാത്ത സാഹചര്യം ഉണ്ടായാല്‍ ഇവരെ തിരികെ സ്വീകരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നതാണ് അവസ്ഥ. ഇങ്ങനെ വന്നാല്‍ സാജിദ് ജാവിദിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടാകില്ല. രാജ്യത്തെ സുരക്ഷിതമാക്കാന്‍ ബുദ്ധിമുട്ടേറിയ ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് നേരത്തെ ഹോം സെക്രട്ടറി പ്രതികരിച്ചിരുന്നു.

ഐഎസ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും, ഇത് ബാധിക്കപ്പെട്ടവരും ബീഗത്തിന്റെ മടങ്ങി വരവിനെ എതിര്‍ക്കുന്ന ഘട്ടത്തിലാണ് ബ്രിട്ടന്‍ ഇവരെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.