CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 3 Seconds Ago
Breaking Now

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത ഫാമിലി കോണ്‍ഫറന്‍സ് ' ഡിസംബര്‍ 12 മുതല്‍ യുകെ യില്‍ ഡെര്‍ബിഷെയറില്‍

'എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ സ്ഥാപിക്കും.അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും.ഞാന്‍ അവര്‍ക്ക് ദൈവമായിരിക്കും.അവര്‍ എനിക്ക് ജനവും' ഹെബ്രായര്‍ 8:10.

ബര്‍മിങ്ഹാം:       ലോക പ്രശസ്ത വചന പ്രഘോഷകന്‍   റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍,റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത ഫാമിലി കോണ്‍ഫറന്‍സ് ' 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെ യില്‍ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ.ഷൈജു നടുവത്താനിയില്‍,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യേശുനാമത്തില്‍ 

ദൈവ മഹത്വത്തിനായി ലോകമെമ്പാടും  ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റില്‍  നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.

www.afcmuk.org 

അഡ്രസ്സ് ;

THE  HAYES , 

SWANWICK 

DERBYSHIRE 

DE55 1AU 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

അനീഷ് തോമസ്    07760254700

ബാബു ജോസഫ്    07702061948

 

 




കൂടുതല്‍വാര്‍ത്തകള്‍.