CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 7 Seconds Ago
Breaking Now

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പുല്‍വാമ ; നേട്ടം ആര്‍ക്ക്? സര്‍വ്വേ ഫലം

പാക്കിസ്ഥാന്, ഇന്ത്യ നല്‍കിയ ആദ്യ തിരിച്ചടിയ്ക്ക് ശേഷം എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നത് സുപ്രധാനമാകും

പുല്‍വാമ ഭീകരാക്രമണം പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആകാംക്ഷയാണ് ഏവര്‍ക്കും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിര്‍ണ്ണയിക്കുക ഭീകരാക്രമണുവും തുടര്‍നടപടികളുമായിരിക്കുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സിഎല്‍എഎ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആര്‍ക്കായിരിക്കും നേട്ടമെന്ന് സര്‍വേ വ്യക്തമാക്കുന്നുമില്ല.

പാക്കിസ്ഥാന്, ഇന്ത്യ നല്‍കിയ ആദ്യ തിരിച്ചടിയ്ക്ക് ശേഷം എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നത് സുപ്രധാനമാകും. ഇക്കാര്യം തിരഞ്ഞെടുപ്പിലെ നിര്‍ണായകമാകുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സിഎല്‍എസ് എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുപി കേന്ദ്രീകരിച്ച് നടന്ന സര്‍വേയില്‍ പ്രിയങ്കയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം നല്‍കിയെന്ന് വ്യക്തമാക്കുന്നു. യുപിയില്‍ എസ്പി ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തും. സഖ്യവുമായി ചേരാനായില്ലെങ്കില്‍ യുപിയില്‍ കോണ്‍ഗ്രസിന് മെച്ചമുണ്ടാകില്ല.

കഴിഞ്ഞ തവണ യുപിയില്‍ നേടിയ 71 സീറ്റില്‍ നിന്ന് ബിജെപി 40-45 സീറ്റിലേക്ക് ചുരുങ്ങും. പശുഹത്യയുടെ പേരിലുള്ള അക്രമങ്ങള്‍ കര്‍ഷകരുടെ വ്യാപാര കൈമാറ്റത്തേയും വരുമാനത്തെ സാരമായി ബാധിച്ചു. 2014 ലെ തരംഗം ഇല്ലെങ്കിലും സമുദായിക വിഭാഗങ്ങളുടെ ഇടയില്‍ മോദിയ്ക്ക് ജനപ്രിയത നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും സിഎല്‍എഎയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.