CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 39 Seconds Ago
Breaking Now

കശ്മീരിലെ 18 വിഘടന വാദികള്‍, 155 രാഷ്ട്രീയക്കാര്‍ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന ഭരണകൂടം പിന്‍വലിച്ചിരുന്നു

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി വിഘടന വാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. 18 വിഘടന വാദികളുടേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടേയും സുരക്ഷയാണ് പിന്‍വലിച്ചത്. ജമ്മുകശ്മീരില്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനമായത്. ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ് ചിലവാണെന്നും രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ഈ തുക ചിലവഴിക്കാമെന്നും യോഗം വിലയിരുത്തി.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന ഭരണകൂടം പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് ഇത്രയധികം പേരുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് .

ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കപ്പെടുന്നതോടെ കുറഞ്ഞത് ആയിരം പോലീസുകാരാണ് സാധാരണ ജോലികളിലേക്ക് തിരികെ എത്തിക്കുക. സുരക്ഷാ സന്നാഹങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട നൂനു പോലീസ് വാഹനങ്ങള്‍ പട്രോളിങ്ങിനും മറ്റുമായി ഉപയോഗിക്കാനുമാകും. 




കൂടുതല്‍വാര്‍ത്തകള്‍.