CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 49 Seconds Ago
Breaking Now

കോണ്‍ഗ്രസുകാരെ ചിതയില്‍വെയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ച് കളയും ; പെരിയ ഇരട്ടക്കൊലയ്ക്ക് മുമ്പ് സിപിഐഎം നേതാവിന്റെ പ്രകോപന പ്രസംഗം

പെരിയ ഇരട്ടകൊലയ്ക്ക് മുമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭീഷണി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. കോണ്‍ഗ്രസുകാരെ വെച്ചേക്കില്ല, ക്ഷമ നശിച്ചാല്‍ സിപിഐഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ പറഞ്ഞു. ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.

അങ്ങ് പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ച് കഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും യാതൊരു പ്രകോപനവുമില്ലാതെ പകല്‍ നേരത്ത് ഇതുപോലെ ഒരു വൈകുന്നേരം അതായത് മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വെയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ച് കളയും. അങ്ങനെ തിരിച്ച് പാതാളത്തില്‍ നിന്ന് തിരിച്ചു വരുന്ന അവസ്ഥയുണ്ടാക്കരുത്.കോണ്‍ഗ്രസ്സ് സമാധാന യോഗം വിളിച്ച് ഇത് പറഞ്ഞു കൊടുക്കണം, പ്രസംഗത്തിനിടെ നേതാവ് വെല്ലുവിളി മുഴക്കി.

കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല. നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായവുമെല്ലാം എന്തിനു വേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു. കൊലവിളി പ്രസംഗത്തിന് വിപിപി മുസ്തഫയ്‌ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.