CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 8 Seconds Ago
Breaking Now

ഇസ്ലാമിക് സ്‌റ്റേറ്റ് ജിഹാദി വധുവിന് പിന്തുണയുമായി ജെറമി കോര്‍ബിന്‍; യുകെ പൗരത്വം റദ്ദാക്കിയത് തെറ്റ്; ഷമീമാ ബീഗത്തെ ബ്രിട്ടനില്‍ തിരികെ എത്താന്‍ അനുവദിക്കണം, പിന്തുണ നല്‍കണം; ലേബര്‍ നേതാവിന്റെ ലക്ഷ്യം വോട്ട് ബാങ്കോ?

ബീഗത്തിന്റെ തിരിച്ചുവരവ് തടയാന്‍ സര്‍ക്കാരിന് നിയമം തെറ്റിക്കാന്‍ സാധിക്കില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട്

വോട്ട് ബാങ്ക് രാഷ്ട്രീയം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. മതത്തിന്റെയും, ജാതിയുടെയും പേരുപറഞ്ഞ് പ്രീണിപ്പിച്ച് വോട്ട് നേടുന്നത് രാഷ്ട്രീയക്കാര്‍ പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രം തന്നെയാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ അന്തസ്സിനെയും, സുരക്ഷയെയും പണയം വെയ്ക്കുന്ന തരത്തിലേക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം വളര്‍ന്നാല്‍ അത് ആശങ്ക ഉണര്‍ത്തുകയും ചെയ്യും.

ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം പോരാടാന്‍ ഇറങ്ങിത്തിരിക്കുകയും ഭീകരസംഘടനയുടെ നട്ടെല്ല് ഒടിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേക്ക് തിരികെ വരാനും ശ്രമിക്കുന്ന നിരവധി പേരില്‍ ഒരാളാണ് ജിഹാദി വധു ഷമീമാ ബീഗം. ഇവരുടെ യുകെ പൗരത്വം റദ്ദാക്കിയതോടെ രാജ്യമില്ലാത്ത അവസ്ഥയിലായ ബീഗത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും സംഘവുമാണ്. 

ഷമീമാ ബീഗത്തിന് ബ്രിട്ടനിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കണമെന്നാണ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെടുന്നത്. കൂടാതെ ഇവര്‍ക്ക് സര്‍ക്കാര്‍ അധികൃതര്‍ ആവശ്യമായ പിന്തുണയും നല്‍കണം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയത് സത്യമാണെങ്കിലും ഞായറാഴ്ച അഭയാര്‍ത്ഥി ക്യാംപില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ കൗമാരക്കാരിയ്ക്ക് രാജ്യത്ത് തിരിച്ചെത്താന്‍ അവകാശമുണ്ടെന്ന് ലേബര്‍ നേതാവ് അവകാശപ്പെടുന്നു. ഈസ്റ്റ് ലണ്ടനില്‍ നിന്നുമുള്ള 19-കാരിയുടെ പൗരത്വം പിന്‍വലിക്കാന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് കൈക്കൊണ്ട തീരുമാനം അതീവ ഗുരുതരമാണെന്നും അദ്ദേഹം ആരോപിച്ചു. 

ബീഗത്തിന്റെ തിരിച്ചുവരവ് തടയാന്‍ സര്‍ക്കാരിന് നിയമം തെറ്റിക്കാന്‍ സാധിക്കില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് പറഞ്ഞു. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഈ പ്രസ്താവനകളോട് ടോറി പാര്‍ട്ടിക്കാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ജെറമി കോര്‍ബിന്റെ നിലപാട് അതിശയിപ്പിക്കുന്നതാണെന്ന് കണ്‍സര്‍വേറ്റീവ് ബാക്ക്‌ബെഞ്ചര്‍ ഡേവിഡ് ടിസി ഡേവിസ് ചൂണ്ടിക്കാണിച്ചു.

തന്റെ പ്രവൃത്തികളില്‍ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാന്‍ ഈ യുവതി തയ്യാറായിട്ടില്ലെന്ന് മോണ്‍മൗത്ത് എംപി ചൂണ്ടിക്കാണിച്ചു. താന്‍ ഒളിച്ചോടിയ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികളെ പുകഴ്തത്ുകയാണ്. മാഞ്ചസ്റ്ററിലെ അവരുടെ നീചമായ ഭീകരാക്രമണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവര്‍ ബ്രിട്ടനിലെത്തിയാല്‍ സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാകും. ഇവര്‍ക്കാണ് പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പിന്തുണ ലഭിക്കുന്നത്, ടോറി എംപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

ബ്രിട്ടനില്‍ ജനിച്ച യുവതിയുടെ പൗരത്വം റദ്ദാക്കുന്നത് ശരിയായ നടപടിയല്ലെന്ന നിലപാടിലാണ് ജെറമി കോര്‍ബിന്‍. തിരിച്ചുവരുമ്പോള്‍ ചെയ്ത പ്രവൃത്തികള്‍ക്ക് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടും, ഇതില്‍ നടപടി സ്വീകരിക്കുകയോ, ഒഴിവാക്കുകയോ ചെയ്യാമെന്നാണ് ലേബര്‍ നേതാവിന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.