CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 36 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ താമസിക്കാന്‍ പറ്റാത്ത മോശം പട്ടണങ്ങളുടെ പട്ടിക പുറത്ത്; രാജ്യത്തെ ഏറ്റവും മോശം പട്ടണങ്ങളില്‍ ഒന്നാം സ്ഥാനം പീറ്റര്‍ബറോയ്ക്ക്; നിങ്ങളുടെ താമസസ്ഥലം ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടോ?

രാജ്യത്തെ പഴക്കമേറിയ നഗരവും, ഏറ്റവും മികച്ച കത്തീഡ്രലും സ്ഥിതി ചെയ്യുന്ന പീറ്റര്‍ബറോ പട്ടികയില്‍ ഇടംപിടിച്ചത് അതിശയിപ്പിക്കുന്നതായി

ഇംഗ്ലണ്ടില്‍ എവിടെയാണ് ജോലി ലഭിക്കുന്നത് അവിടെയാണ് നമ്മുടെ താമസസ്ഥലം. ഇതാണ് ഇന്ത്യയില്‍ നിന്നുമെത്തിയ പ്രവാസികളുടെ രീതി. മികച്ച അവസരങ്ങളുള്ള സ്ഥലങ്ങള്‍ നോക്കി താമസിക്കാനൊന്നും ചിലപ്പോള്‍ അവസരം കിട്ടിയേക്കില്ല. എന്നിരുന്നാലും ഇംഗ്ലണ്ടില്‍ താമസിക്കാന്‍ പറ്റാത്ത ഇടങ്ങളായി വിലയിരുത്തപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് ഒന്ന് മനസ്സിലാക്കി വെയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ താമസിക്കാന്‍ ഏറ്റവും മോശം സ്ഥലങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടുത്തെ താമസക്കാര്‍ക്ക് വിഷമം തോന്നുന്ന കാര്യം തന്നെയാണ് ഐലിവ്ഹിയര്‍.കോ.യുകെ എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയത്. 

എല്ലാ വര്‍ഷവും അന്‍പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വ്വെയിലാണ് രാജ്യത്തെ മോശം പട്ടണങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പല പട്ടണങ്ങളും സ്ഥിതി മെച്ചപ്പെടുത്തി മോശം പട്ടികയില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ പുതിയ ചിലര്‍ കടന്നുവന്ന് കിരീടം ചൂടിയതായി ഐലിവ്ഹിയര്‍ വക്താവ് പറഞ്ഞു. സ്ഥലത്തെ സംബന്ധിച്ച് പ്രാദേശിക കൗണ്‍സിലര്‍മാരും, ഇടനിലക്കാരും, എസ്റ്റേറ്റ് ഏജന്റുമാരും പറയുന്ന നുണകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ടോപ്പ് ടെന്‍ പട്ടിക തയ്യാറാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി. പട്ടികയില്‍ ഇടംനേടിയ ഇംഗ്ലണ്ടിലെ പത്ത് സ്ഥലങ്ങള്‍ താഴെ കാണാം:

രാജ്യത്തെ പഴക്കമേറിയ നഗരവും, ഏറ്റവും മികച്ച കത്തീഡ്രലും സ്ഥിതി ചെയ്യുന്ന പീറ്റര്‍ബറോ പട്ടികയില്‍ ഇടംപിടിച്ചത് അതിശയിപ്പിക്കുന്നതായി. ചത്ത് ജീവിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തിപ്പെടുന്നത് പോലെയാണ് പീറ്റര്‍ബറോയിലെ സിറ്റി സെന്റര്‍ പോലുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹഡേഴ്‌സ്ഫീല്‍ഡിനാണ് രണ്ടാം സ്ഥാനം. വൃത്തിയില്ലായ്മയാണ് ഇവിടുത്തെ പ്രധാന വിഷയം. മൂന്നാം സ്ഥാനം നേടിയ റോച്ച്‌ഡേലില്‍ അസുഖകരമായ ഗന്ധവും, പുരോഗമിക്കാത്ത അവസ്ഥയും പിന്നോട്ടടിപ്പിക്കുന്നു. കുത്തഴിഞ്ഞ ജീവിതവും, എലികള്‍ ഓടി നടക്കുന്ന ഫ് ളാറ്റുകളും എന്ന് ചൂണ്ടിക്കാണിച്ച് ഡോങ്കാസ്റ്റര്‍ പട്ടികയില്‍ നാലാമതായി. 

2017-ല്‍ യൂറോപ്യന്‍ കള്‍ച്ചര്‍ ക്യാപിറ്റലായി തെരഞ്ഞെടുത്ത ഹള്‍ അഞ്ചാം സ്ഥാനത്തുണ്ട്. അക്രമം പതിവായ റോത്തര്‍ഹാം ആറാമതാണ്. കുടിച്ച് മറിയുന്ന ആളുകള്‍ പതിവ് കാഴ്ചയായി ബ്ലാക്പൂള്‍ ഏഴാമതും, കാസില്‍ഫോര്‍ഡ് എട്ട്, ഓള്‍ഡാം ഒന്‍പത്, ബ്ലാക്‌ബേണ്‍ പത്താമത് എന്നിങ്ങനെയാണ് മോശം റാങ്കിംഗ്. 




കൂടുതല്‍വാര്‍ത്തകള്‍.