CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 53 Seconds Ago
Breaking Now

ടിപിയുടെ തലയും പൂക്കുല പോലെ ചിതറിക്കുമെന്ന് സിപിഐഎം നേതാക്കള്‍ പ്രസംഗിച്ചിരുന്നു, സമാനമാണ് മുസ്തഫയുടെ പ്രസംഗവും ; പെരിയ കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമെന്ന് കെ കെ രമ

നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ തല പൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നും അതിനു സമാനമാണു സിപിഎം നേതാവ് വിപിപി മുസ്തഫയുടെ കാസര്‍ഗോട്ടെ പ്രസംഗമെന്നും ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ രമ. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.

മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു. ഇവിടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് ഇതേരീതിയില്‍ കൊലവിളിപ്രസംഗം നടത്തി. തങ്ങളിതാ ജീവനെടുക്കാന്‍ തയ്യാറെടുത്തിരിക്കുന്നുവെന്ന ധ്വനി നല്‍കിയാണ് സി.പി.എം. നേതാക്കള്‍ കൃത്യം ചെയ്യുന്നത്. ഒരാള്‍മാത്രം പ്ലാന്‍ചെയ്താല്‍ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.പൊലീസ് കേസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകില്ലെന്നും രമ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.