CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 27 Minutes 59 Seconds Ago
Breaking Now

യാചകയുടെ അക്കൗണ്ടില്‍ ആറുലക്ഷം ; വീരമ്യത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കി ഉറ്റവര്‍

മരിക്കും മുമ്പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരിലേക്ക് രാജ്യം ഒന്നടങ്കം കൈകൂപ്പുകയാണ്. ഒട്ടേറെ സംഘടനകളും വ്യക്തികളും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തി. ഇതിനൊപ്പം ഭിക്ഷാടനത്തിലൂടെ ലഭിച്ച മുഴുവന്‍ തുകയും സൈനീകരുടെ കുടുംബത്തിന് ദാനം നല്‍കിയിരിക്കുകയാണ് ഒരു വൃദ്ധ. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശര്‍മ്മയെന്ന സ്ത്രീയുടെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മരിക്കും മുമ്പ് ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം രാജ്യത്തിനായി നല്‍കണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആറു ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഈ പണം കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് നല്‍കാനാണ് വൃദ്ധയുമായി ബന്ധപ്പെട്ടവരുടെ തീരുമാനം. മരിക്കും മുമ്പ് ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് രണ്ടുപേരോട് ആലോചിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ തുക ജവന്മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഭിക്ഷയാചിച്ച് ലഭിക്കുന്ന പണത്തിന്റെ ാെരു വിഹിതം ഇവര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.