CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 57 Seconds Ago
Breaking Now

ഫോട്ടോ ഷൂട്ട് സര്‍ക്കാര്‍ ; പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിയുടെ അലംഭാവമെന്ന് ആരോപിച്ച് രാഹുല്‍ഗാന്ധി

'പ്രൈം ടൈം മിനിസ്റ്റര്‍' എന്ന് അഭിസംബോധനയോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ മോദിയെ രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍. രാജ്യം പുല്‍വാമ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിംഗിലായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ഫോട്ടോഷൂട്ട് സര്‍ക്കാര്‍' എന്ന ഹാഷ് ടാഗിലാണ് വിമര്‍ശനം. 'പ്രൈം ടൈം മിനിസ്റ്റര്‍' എന്ന് അഭിസംബോധനയോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ മോദിയെ രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും 'പ്രൈം ടൈം മിനിസ്റ്റര്‍' സിനിമയുടെ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. രാജ്യം സങ്കടപ്പെടുമ്പോള്‍ മോദി തടാകത്തില്‍ നടന്ന ഫോട്ടോഷോട്ടിനു വേണ്ടി പുഞ്ചിരി തൂകി നില്‍ക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി രംഗത്ത് വന്നു. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോദി ഡിസ്‌കവറി ചാനലിനു വേണ്ടി ഷൂട്ടിംഗില്‍ ഏര്‍പ്പെട്ടുവെന്ന പ്രചാരണം തെറ്റാണ്. അദ്ദേഹം ഓരോ സംഭവവികാസങ്ങളും നിരീക്ഷിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചതായി മീനാക്ഷി ലേഖി പറഞ്ഞു. 2008 മുംബൈ തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ രാഹുല്‍ പാര്‍ട്ടിയിലായിരുന്നുവെന്ന് മീനാക്ഷി ലേഖി പഴയ പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി വിമര്‍ശിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.