CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 23 Seconds Ago
Breaking Now

മുഖ്യമന്ത്രിയ്‌ക്കെതിരെ വാഴപ്പിണ്ടി ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനം.

പെരിയ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വാഴപ്പിണ്ടി ചാലഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കള്‍ക്ക് നട്ടെല്ല് മാത്രമല്ല, ഓര്‍മ്മശക്തിയും കളഞ്ഞു പോയോ? കേരളത്തിലെ എഴുത്തുകാരോട് എന്ത് എഴുതണം, എന്ത് പറയണം എന്നു കല്‍പ്പിച്ചതും, അനുസരിക്കാത്തവരെ തെരുവില്‍ കൈകാര്യം ചെയ്തതും ആരാണ്? ഏതു പാര്‍ട്ടികളാണ്? സക്കറിയയും സി.വി.ബാലകൃഷ്ണനും കെ.സി.ഉമേഷ് ബാബുവും എന്‍.പ്രഭാകരനും മുതല്‍ ഉണ്ണി ആര്‍ വരെയുള്ളവരോട് ചോദിച്ചു നോക്ക്.

താങ്കളുടെ ഈ ഉളുപ്പില്ലായ്മയും നട്ടെല്ലില്ലായ്മയും പരിഹരിക്കുന്നത് ഞങ്ങള്‍ ചലഞ്ച് ആയി ഏറ്റെടുക്കുന്നു. ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊണ്ട് വാഴപ്പിണ്ടി ചാലഞ്ച് ഇതാ തുടങ്ങുന്നുവെന്നും' ജോണ്‍ ഡാനിയല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.