CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 23 Seconds Ago
Breaking Now

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചെലവിനെ തോല്‍പ്പിക്കും ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്; 2019 ഇലക്ഷന്‍ മാസ്സാകുമെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവായത് 5 ബില്ല്യണ്‍ ഡോളറാണെന്നാണ് കണക്ക്.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ചരിത്രത്തിലെ മാത്രമല്ല ജനാധിപത്യ രാജ്യങ്ങള്‍ തന്നെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാകുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ 543 അംഗങ്ങളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, യുഎസ് കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പിനുമായി ആകെ ചെലവായത് 6.5 ബില്ല്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യയില്‍ 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവായത് 5 ബില്ല്യണ്‍ ഡോളറാണെന്നാണ് കണക്ക്. ഇതുപ്രകാരം 2019 തെരഞ്ഞെടുപ്പ് ഈ ചെലവിനെയെല്ലാം മറികടക്കുമെന്ന് യുഎസിലെ കാര്‍ണീജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിന്റെ ഡയറക്ടറും സീനിയര്‍ ഫെല്ലോയുമായ മിലന്‍ വൈഷ്ണവ് പറയുന്നു. 

ഇതോടെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറുമെന്നും മിലന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭരണപക്ഷമായ ബിജെപിയും, പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം കടുപ്പമായിരിക്കുമെന്ന് ഉറപ്പായതോടെ പണം പൊടിക്കുന്നതിന്റെ ആധിക്യവുമേറും. ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ചെലവുകളുമായി ബന്ധപ്പെട്ട് കൃത്യതയുള്ള വിവരങ്ങള്‍ നല്‍കി ശ്രദ്ധേയനാണ് മിലന്‍. 

ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇത് നല്‍കുന്നവര്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭാവന നല്‍കുന്നവര്‍ നിശബ്ദരാകുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.