CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 47 Seconds Ago
Breaking Now

ട്വിറ്റര്‍ ലോകത്തെ റോക്ക്സ്റ്റാര്‍ പ്രധാനമന്ത്രി മോദിയുമല്ല, അമിതാഭ് ബച്ചനുമല്ല; ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് രാജ്ഞി

ഇവരുടെ മനുഷ്യത്വപരമായ ഇടപെടലുകള്‍ ഹൃദയങ്ങളില്‍ ഇവര്‍ക്ക് ഇടംനേടി നല്‍കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെയും മറികടക്കാന്‍ മറ്റ് വ്യക്തികളില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ട്വിറ്ററില്‍ ഇവരെ രണ്ട് പേരെയും മറികടക്കുന്ന മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ഇന്ത്യയിലുണ്ട്. രാജ്യത്തിന്റെ പ്രിയപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ആ താരം. 

പ്രധാനമന്ത്രി മോദി, ബച്ചന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നുവേണ്ട ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവിനും, സെലിബ്രിറ്റിക്കും ഇല്ലാത്ത നേട്ടമാണ് സുഷമ സ്വരാജിനെ വ്യത്യസ്തയാക്കുന്നത്. മുന്‍ വിദേശകാര്യ മന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി ട്വിറ്ററിനെ സമര്‍ത്ഥമായി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ഗുണകരമായ, വേഗതയുള്ള തീരുമാനങ്ങളും ഇടപെടലുകളും നടത്തുന്നതില്‍ സുഷമ വിജയിച്ചിരുന്നു. 

ഇവരുടെ മനുഷ്യത്വപരമായ ഇടപെടലുകള്‍ ഹൃദയങ്ങളില്‍ ഇവര്‍ക്ക് ഇടംനേടി നല്‍കുകയും ചെയ്തു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മുതല്‍ പാകിസ്ഥാനിലെ പെണ്‍കുട്ടിക്കുള്ള മെഡിക്കല്‍ വിസയും, മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ മിഡില്‍ ഈസ്റ്റില്‍ നിന്നും തിരികെ എത്തിക്കാന്‍ ഇടപെട്ടും കൈയടി വാങ്ങിയ സുഷമയ്ക്ക് ഇതുവരെ 12.1 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. എന്നാല്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇവരെ മറികടന്നാണ് മുകളില്‍ പറഞ്ഞ പ്രമുഖരുടെയെല്ലാം നില്‍പ്പ്. 

അതേസമയം നമ്മുടെ വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ ഒരാളെ പോലും ഫോളോ ചെയ്യുന്നില്ലെന്നതാണ് അവരുടെ പ്രത്യേകത. ഇക്കാര്യത്തിലാണ് ലോകത്തിലെ ഒരു നേതാവിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് സൂക്ഷിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.