CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 58 Seconds Ago
Breaking Now

നിധി ലഭിക്കുന്നതിനായി മുത്തശ്ശിയുടെ തലയറുത്ത് യുവാവ് ; രണ്ടാഴ്ച മുമ്പ് നരബലി നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയയാളാണ് പ്രതി !

വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വയോധികയെ തലയറുത്തനിലയില്‍ കണ്ടെത്തിയത്

നിധി ലഭിക്കുന്നതിനായി മുത്തശ്ശിയുടെ തലയറുത്ത് യുവാവ്. ഉത്തരകര്‍ണ്ണാടകയിലെ ബനവാസി ബദനഗൊഡി വില്ലേജിലാണ് സംഭവം. പേരമകനായ രമേശ് ഗൊള്ളാറ (32) മുത്തശ്ശി പുട്ടവ്വ ഗൊള്ളാറയുടെ (75) തലയറുക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ആണ്‍കുട്ടിയെ നരബലി നല്‍കിയ കേസില്‍ പ്രതിയാണ് രമേശ്. രണ്ടാഴ്ച മുമ്പാണ് കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത്. വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വയോധികയെ തലയറുത്തനിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ വീട്ടില്‍ പ്രവേശിച്ചത്. കിടപ്പുമുറിയിലാണ് പുട്ടവ്വയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്നാണ് പോലീസിന്റെ നിഗമനം. 

വയോധികയുടെ മൃതദേഹം കണ്ടെത്തിയശേഷം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍നിന്നും രമേശിനെ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

2016ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ശരീരത്തില്‍ ഗുളിഗമ്മ ദേവി ആവേശിച്ചെന്നും അവര്‍ ആവശ്യപ്പെട്ടതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിന് അന്ന് മൊഴി നല്‍കി. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.