CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Seconds Ago
Breaking Now

വിമര്‍ശനത്തിനൊടുവില്‍ നടപടി ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍

ജെയ്‌ഷെ ആസ്ഥാനത്ത് പാക് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍. പാക് പഞ്ചാബിലെ ഭാവല്‍പൂരിലാണ് ജെയ്‌ഷെയുടെ ആസ്ഥാനം. പുല്‍വാമയിലെ 44 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ ഏറ്റെടുത്തിരുന്നു. 

ഐക്യരാഷ്ട്ര സംഘടന ജെയ്‌ഷെയുടെ പേരെടുത്ത് വിമര്‍ശിച്ച് പുല്‍വാമ ആക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം സര്‍ക്കാര്‍ അധീനതയിലാക്കിയതെന്ന് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജെയ്‌ഷെ ആസ്ഥാനത്ത് പാക് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. ജെയ്‌ഷെയുടെ ക്യാമ്പസിനുള്ളില്‍ കഴിയുന്ന 600 വിദ്യാര്‍ഥികള്‍ക്കും 70 അധ്യാപകര്‍ക്കും സര്‍ക്കാര്‍ സുരക്ഷാ ഉറപ്പാക്കി. 

അതിനിടെ, ജമ്മു കശ്മീരിലെ സോപോറില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ പോലീസ് വധിച്ചു. പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പോലീസും സൈന്യവും നടത്തുന്ന നീക്കത്തിലാണ് ഭീകരവാദികളെ കൊലപ്പെടുത്തിയിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.