CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes 55 Seconds Ago
Breaking Now

ബ്രിട്ടന്‍ കടലിനും ചെകുത്താനും ഇടയില്‍; ജിഹാദി വധു ഷമീമാ ബീഗത്തെ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ യുകെയില്‍ തീവ്രവാദം തിരിച്ചടിക്കും; ന്യൂനപക്ഷങ്ങളെ ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്തിന് എതിരാക്കുമെന്ന മുന്നറിയിപ്പുമായി ഹോം ഓഫീസ് ഉപദേശക

രാജ്യസുരക്ഷയ്ക്ക് അപകടമെന്ന് ചൂണ്ടിക്കാണിച്ചാണ് ബീഗത്തിന്റെ തിരിച്ചുവരവ് ഹോം സെക്രട്ടറി തടഞ്ഞത്

ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി വധു ഷമീമാ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി യുകെയുടെ പടിയടച്ച് പുറത്താക്കുന്നത് നല്ല തീരുമാനം തന്നെ. എന്നാല്‍ രാജ്യത്തെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ നല്‍കുന്ന തിരിച്ചടി കൂടി നേരിടാന്‍ തയ്യാറായിരിക്കം. പറയുന്നത് ഹോം ഓഫീസിന്റെ സ്വതന്ത്ര ഉപദേശക സാറാ ഖാന്‍. തീവ്രവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്ന വ്യക്തിയാണ് സാറാ ഖാന്‍. 15-ാം വയസ്സില്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇറങ്ങിത്തിരിച്ച ഷമീമാ ബീഗത്തിന്റെ പൗരത്വം റദ്ദാക്കാന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദ് തീരുമാനിച്ചതിന് പിന്നാലെയാണ് ഉപദേശം. 

കഴിഞ്ഞ ദിവസം അഭയാര്‍ത്ഥി ക്യാംപില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ബീഗം യുകെയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പൗരത്വം റദ്ദാക്കാന്‍ ബ്രിട്ടന്‍ നടപടി ആരംഭിച്ചത്. പക്ഷെ ഈ തീരുമാനം ആകാംക്ഷ ഉണര്‍ത്തുന്നതാണെന്നാണ് ഹോം ഓഫീസ് ഉപദേശക സാറാ ഖാന്‍ പറയുന്നത്. ഒറ്റപ്പെടുത്തലും, വിഷമങ്ങളും പ്രയോജനപ്പെടുത്താന്‍ ഒരുങ്ങിനില്‍ക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് ഖാന്‍ നല്‍കുന്ന മുന്നറിയിപ്പ്. 

പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നത് കോടതിയുടെ അധികാരമാണെങ്കില്‍ പോലും ഇത്തരം തീരുമാനങ്ങള്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ ഏത് തരത്തില്‍ ബാധിക്കുമെന്ന് കൂടി ചിന്തിക്കണമെന്ന് സാറാ ഖാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം തീരുമാനങ്ങള്‍ സൃഷ്ടിക്കുന്ന അശാന്തിയെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കണം. ഇരട്ട പൗരത്വമുള്ള ന്യൂനപക്ഷ സമൂഹങ്ങളെക്കുറിച്ച് പ്രത്യേകിച്ചും. നിലപാടുകളില്‍ വിശ്വസ്തത സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇത് ഉപയോഗപ്പെടുത്തി ആളുകളെ രാജ്യത്തിന് എതിരെ തിരിച്ചുവിടും, ഖാന്‍ ഓര്‍മ്മിപ്പിച്ചു. 

രാജ്യസുരക്ഷയ്ക്ക് അപകടമെന്ന് ചൂണ്ടിക്കാണിച്ചാണ് ബീഗത്തിന്റെ തിരിച്ചുവരവ് ഹോം സെക്രട്ടറി തടഞ്ഞത്. 19-കാരിയുടെ പൗരത്വം റദ്ദാക്കിയ നടപടിക്ക് എതിരെ ജിഹാദി വധുവിന്റെ കുടുംബം ഹോം സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.