CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 22 Seconds Ago
Breaking Now

ഗ്രെയിറ്റ് യാമത്ത് കേരള കൾച്ചറൽ സെന്റർ ഉദ്ഘാടനം ഏപ്രിൽ 20 ന്.

കേരള സംസ്കാരത്തിന്റെയും കുലീനതയുടെയും മാറ്റുരയ്ക്കുന്ന മലയാള ഭാഷ ഗ്രെയിറ്റ് യാമത്തിലെ കുഞ്ഞുങ്ങൾക്ക്‌ പകർന്നു കൊടുക്കാൻ കേരള കൾച്ചറൽ സ്കൂളിൽ മലയാളം ക്ലാസ് ആരംഭിക്കുന്നു.

കേരള സംസ്കാരത്തിന്റെയും കുലീനതയുടെയും മാറ്റുരയ്ക്കുന്ന മലയാള ഭാഷ ഗ്രെയിറ്റ് യാമത്തിലെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി പകർന്നു കൊടുക്കുവാൻ ഗ്രെയിറ്റ് യാമത്ത് കേരള കൾച്ചർ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂൾ മലയാളം ക്ലാസ് ആരംഭിക്കുന്നു. 

മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ്‌ ആന്റണിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 20 ന് 10 മണിയ്ക്ക്  ക്ലിഫ് പാർക്ക് സ്കൂളിന്റെ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ബെറി സെന്റ്‌ എണ്ട്മണ്ട്സിലെ സ്കൂൾ അദ്ധ്യാപകൻ ശ്രീ അലക്സ് തോമസ്‌ ഉദ്ഘാടനം ചെയ്യുന്നതാണ്. 

മലയാള സ്കൂളിന്റെ ഉന്നമനത്തിനായി നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ മലയാളത്തിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത് ജോസഫ്‌ ആന്റണി (രാജു), ബോബി തോമസ്‌, ഇന്ദുചൂഡൻ, റെജീന ജോസഫ്‌, സെലിൻ ബെന്നി എന്നിവരാണ്. 

ഇതിലുപരിയായി കമ്മിറ്റിയംഗങ്ങൾ ആയ ജോസഫ്‌ കുര്യൻ, ഡോ. ബാബു പോൾ, ബെന്നി നെടുങ്ങാട്, ഡൽവിൻ വർഗീസ്‌ എന്നിവരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.  

പ്രസ്തുത പരിപാടിയിൽ ഗ്രെയിറ്റ് യാമത്തിലെ എല്ലാ മലയാളി സഹോദരങ്ങളും പങ്കെടുക്കണമെന്നും നമ്മുടെ സ്കൂളിന്റെ വളർച്ചയ്ക്കായി എലാവരും തുടർന്ന് പ്രവർത്തിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ്‌ ആന്റണി അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.