CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 7 Seconds Ago
Breaking Now

ഇന്ത്യ പാക് ബന്ധം അപകടകരമായ നിലയില്‍ ; ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്

50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

പൂല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യു.എസ് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'പുല്‍വാമയില സൈന്യത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ ഇപ്പോഴുള്ള സാഹചര്യം അപകടകരമായ അവസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നിരവധി പേര്‍ അവിടെ കൊല്ലപ്പെട്ടു, അത് അവസാനിച്ചു കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്' വൈറ്റ്ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.