CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 58 Minutes 31 Seconds Ago
Breaking Now

അസുഖ ബാധിതനെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യം പുറത്ത്

ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്.

ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യം പുറത്ത്. വിയൂര്‍ ജയിലില്‍ നിന്ന് അടിയന്തര പരോളിലിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യമാണ് പ്രചരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാര്‍ട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഷാഫി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോള്‍ അനുവദിച്ചിരുന്നു.

രണ്ടാംപ്രതിയായ കിര്‍മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങി വിവാഹിതനായിരുന്നു. ടിപി കേസിലെ പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.