CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 42 Seconds Ago
Breaking Now

റഫാല്‍, അഴിമതി, തൊഴിലില്ലായ്മ വിഷയങ്ങളില്‍ സംവാദത്തിനുണ്ടോ ? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

അധികാരത്തിലെത്തിയാല്‍ വീരമൃത്യു വരിച്ച അര്‍ദ്ധ സൈനികര്‍ക്ക് രക്തസാക്ഷിത്വ പദവി ലഭിക്കുന്ന തരത്തില്‍ ചട്ടം പരിഷ്‌കരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

റഫാല്‍, തൊഴിലില്ലായ്മ, അഴിമതി എന്നീ വിഷയങ്ങളില്‍ സംവാദത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും അവഗണിച്ച മോദി സര്‍ക്കാര്‍ വന്‍കിട വ്യവസായികള്‍ക്ക് നല്‍കിയത് മൂന്നര ലക്ഷം കോടിയാണ്. അധികാരത്തിലെത്തിയാല്‍ വീരമൃത്യു വരിച്ച അര്‍ദ്ധ സൈനികര്‍ക്ക് രക്തസാക്ഷിത്വ പദവി ലഭിക്കുന്ന തരത്തില്‍ ചട്ടം പരിഷ്‌കരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വായ്പ നിഷേധിക്കപ്പെടുമ്പോള്‍ മോദി സര്‍ക്കാര്‍ 15 വന്‍ വ്യവസായികള്‍ക്കായി മൂന്നര ലക്ഷം കോടി നല്‍കി. തൊഴിലില്ലായ്മ അംഗീകരിക്കാന്‍ പോലും തയ്യാറാകുന്നില്ല. വെറുപ്പിന്റെ അന്തരീക്ഷം പടര്‍ത്തുന്നു.ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തിന്റെ അവസ്ഥ തനിക്ക് മനസിലാകും. തന്റെ പിതാവും മുത്തശ്ശിയും ഇത്തരത്തില്‍ ചിന്നിച്ചിതറിയതാണ്. സര്‍വകലാശാല തലപ്പത്ത് ബിജെപി ആര്‍എസ്എസ് പ്രതിനിധികളാണുള്ളതെന്നും വിദ്യാഭ്യാസത്തെ ആയുധമാക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.. നോട്ടസാധുവാക്കലെന്ന വലിയ അഴിമതിയുടെ സത്യം ഒരുനാള്‍ പുറത്ത് വരുമെന്നും രാഹുല്‍ പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.