CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 44 Seconds Ago
Breaking Now

മുസാഫര്‍പൂരില്‍ ബലാത്സംഗത്തിന് ഇരയായവര്‍ അടക്കം 7 പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായി

പാട്‌നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്

ബീഹാറില്‍ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി. പാട്‌നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചു പേര്‍ അടക്കമാണ് കാണാതായിരിക്കുന്നത്. കേസിനെ തുടന്ന് പറ്റ്‌നയിലേക്ക് മാറ്റുകയായിരുന്നു. 

നേരത്തെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന!് പൊലീസ് തയ്യാറായില്ല. പാട്‌ന ഹൈക്കോടതി മുന്‍കര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ ഒളിവില്‍പോയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.