CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 41 Seconds Ago
Breaking Now

കങ്കണ മികച്ച നടി ; അവരെ ഒരുപാട് ഇഷ്ടമാണ് ; പ്രശംസിച്ച് കരീന കപൂര്‍

കങ്കണ റണൗത്ത് പ്രധാന വേഷത്തിലെത്തിയ 'മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ചിത്രം കാണാന്‍ ആ?ഗ്രഹമുണ്ടെന്നും കങ്കണ മികച്ചൊരു അഭിനേത്രിയാണെന്നും കരീന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരീനയുടെ തുറന്നു പറച്ചില്‍. 

കങ്കണയുടെ 'മണികര്‍ണിക'യെന്ന ബയോപിക് ചിത്രം കാണാന്‍ എനിക്കേറെ ആഗ്രഹമുണ്ട്. കങ്കണ മികച്ച അഭിനേത്രിയാണ്. എനിക്കവരെ ഒരുപാട് ഇഷ്ടമാണ്, ഞാന്‍ അവരുടെ വലിയ ആരാധികയാണ്. ബുദ്ധിമതിയായ അഭിനേത്രിയാണ് കങ്കണ. ചിത്രം ഉടനെ കാണുമെന്നും കരീന പറഞ്ഞു. ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാന്‍ ചിത്രം കണ്ടതിനുശേഷം കങ്കണയെ വിളിച്ച് അഭിനന്ദിച്ചിരുന്നതായും കരീന കൂട്ടിച്ചേര്‍ത്തു.    

സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ ധീര വനിത ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി'.




കൂടുതല്‍വാര്‍ത്തകള്‍.